deltin33 Publish time 2025-12-13 21:21:25

ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ വാർഡുകളിൽ വിജയിച്ച് എൽഡിഎഫും

/uploads/allimg/2025/12/2145564013337662990.jpg



മേപ്പാടി∙ ഉരുൾദുരന്തം വിഴുങ്ങിയ മേപ്പാടി പഞ്ചായത്തിൽ ഭരണം നിലനിർത്തി യുഡിഎഫ്. ആകെയുള്ള 23 വാർഡിൽ 13 വാർഡുകളിൽ ജയിച്ചാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. 9 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ്എൽഡിഎഫ് സ്വതന്ത്രനും ലഭിച്ചു. 22 വാർഡായിരുന്നു 2020ലുണ്ടായിരുന്നത്. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പതിനൊന്നാം വാർഡായ മുണ്ടക്കൈ പൂർണമായി ഒലിച്ചുപോയി. ഇത്തവണത്തെ വാർഡ് വിഭജനത്തെത്തുടർന്ന് രണ്ട് വാർഡുകൾ കൂടിയെങ്കിലും മുണ്ടക്കൈ വാർഡ് ഒഴിവാക്കിയതോടെ ഫലത്തിൽ 23 വാർഡുകളാണുണ്ടായത്. 11ാം വാർഡായ മുണ്ടക്കൈ ഒഴിവാക്കുകയും പകരം ചൂരൽമല പതിനൊന്നാം വാർഡായി മാറ്റുകയുമായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പതിനേഴും എൽഡിഎഫിന്അഞ്ചും സീറ്റുകളുണ്ടായിരുന്നു.

[*] Also Read ഇടതുകോട്ട തകർന്നു, ഇനി ‘താമരത്തലസ്ഥാനം’; കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം: നേട്ടമുണ്ടാക്കി യുഡിഎഫ്


പഞ്ചായത്ത് ഭരണം പിടിക്കാനായില്ലെങ്കിലും ദുരന്ത മേഖലയിലെ വാർഡുകളിൽ എൽഡിഎഫ് ജയിച്ചു. യുഡിഎഫ് ഭരിച്ചിരുന്ന ദുരന്തമേഖലയിലുള്ള 9, 10, 11 വാർഡുകളാണ് എൽഡിഎഫ് പിടിച്ചത്. വാർഡ് പത്ത് അട്ടമലയിൽ സിപിഐയിലെ ഷൈജ ബേബിയും പതിനൊന്ന് ചൂരൽമല, മുണ്ടക്കൈയിൽ സിപിഎമ്മിലെ കെ.കെ.സഹദും ഒമ്പത് പുത്തുമലയിൽ സിപിഎമ്മിലെ സീനത്തുമാണ് ജയിച്ചത്.

[*] Also Read മുൻ എംഎൽഎ കെ.സി രാജഗോപാലിന് വിജയം; കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 28 വോട്ടുകൾക്ക്


കഴിഞ്ഞ തവണത്തെ പ്രസിഡന്റ് കെ.ബാബു ഇത്തവണ മത്സരിച്ചില്ല. ചൂരൽമലയിൽ ജയിച്ച സഹദ് എൽഡിഎഫിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളശ്രീ പുരസ്കാരം ലഭിച്ച ഷൈജ മുമ്പ് മുണ്ടക്കൈ വാർഡിൽ മെംബറായിരുന്നു. ഉരുൾ ദുരന്തം ഉണ്ടായപ്പോൾ ഷൈജ തുടര്‍ച്ചയായി 11 ദിവസം മോര്‍ച്ചറിയില്‍ സേവനമനുഷ്ഠിച്ച് മൃതദേഹങ്ങൾ തിരിച്ചറിയുകയായിരുന്നു. മേപ്പാടി പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റുമായിരുന്നു ഷൈജ.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ചൂരൽമല, മുണ്ടക്കൈ വാർഡിലെ ചൂരൽമല നൂറുൽ ഇസ്‌ലാം മദ്രസ ഹാളിലെ 001 നമ്പർ ബൂത്തിൽ 1028 വോട്ടർമാരും സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിലെ ബൂത്തിൽ 1184 വോട്ടർമാരുമാണുണ്ടായിരുന്നത്. ജില്ലയുടെ പല ഭാഗത്തായി താമസിക്കുന്ന ആളുകൾക്കു വോട്ടുചെയ്യാൻ വരുന്നതിന് പ്രത്യേക വാഹന സൗകര്യം ഒരുക്കിയിരുന്നു. അതേസമയം, അതിജീവിതരുടെ അമ്പതിലധികം വോട്ടുകൾ വെട്ടിപ്പോയെന്നും ആരോപണം ഉയർന്നിരുന്നു. വാർഡ് വിഭജനം മൂലമുള്ള കാരണത്താലും രേഖകളുടെ പ്രശ്നങ്ങളാലും പട്ടികയിൽനിന്നു പുറത്തായവരുമുണ്ട്. വോട്ടില്ലാതിരുന്നിട്ടും ചിതറിപ്പോയ അയൽവാസികളെ കാണുന്നതിനായി പലരും പോളിങ് ബൂത്തിലെത്തി.

ദുരന്തബാധിതരായ ആളുകൾക്കു സമയ ബന്ധിതമായി വീട് നിർമാണം പൂർത്തിയാക്കാത്തതിൽ നിരവധിപ്പേർക്ക് സംസ്ഥാന സർക്കാരിനെതിരെ അമർഷമുണ്ട്. എന്നാൽ ഉരുൾപൊട്ടൽ ബാധിച്ചിട്ടും പഞ്ചായത്ത് ഭരണസമിതിക്കെതിരെ കാര്യമായ പ്രതിഷേധമുണ്ടായില്ല. പഞ്ചായത്തിന്റെ മറ്റു സ്ഥലങ്ങളിൽ മികച്ച രീതിയിൽ വികസന പ്രവർത്തനം നടത്താൻ സാധിച്ചതും ഭരണസമിതിക്ക് നേട്ടമായി. ‌ English Summary:
UDF Retains Power in Meppadi Panchayat: The UDF secured 13 out of 23 wards, while the LDF won 9 seats and an LDF independent secured one. The focus now shifts to addressing the concerns of disaster-affected residents and continuing development initiatives.
Pages: [1]
View full version: ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ വാർഡുകളിൽ വിജയിച്ച് എൽഡിഎഫും

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com