‘ബിജെപിയുടേത് ശക്തമായ പ്രകടനം; യുഡിഎഫിന്റേത് ശ്രദ്ധേയമായ വിജയം, എളിമയോടെ അഭിനന്ദിക്കുന്നു’
/uploads/allimg/2025/12/2203382819847151861.jpgതിരുവനന്തപുരം∙ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നുവെന്നു ശശി തരൂർ എംപി. കോർപറേഷനിൽ ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപിയുടേതെന്നും ശശി തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
[*] Also Read ഇടതുകോട്ട തകർന്നു, ഇനി ‘താമരത്തലസ്ഥാനം’; കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം: നേട്ടമുണ്ടാക്കി യുഡിഎഫ്
45 വർഷത്തെ എൽഡിഎഫ് ദുർഭരണത്തിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തി. പക്ഷേ വ്യക്തമായ ഭരണമാറ്റം ആഗ്രഹിച്ച ജനം മറ്റൊരു പാർട്ടിക്കാണ് അതിന്റെ പ്രിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ ഭംഗി. ജനങ്ങളുടെ വിധിയെ ബഹുമാനിക്കണം. അത് യുഡിഎഫിനു മൊത്തത്തിൽ ലഭിച്ച വിജയത്തിലായാലും തന്റെ മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ച വിജയത്തിലായാലും അങ്ങനെയായിരിക്കണമെന്നും ശശി തരൂർ പറഞ്ഞു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ വിജയമാണ് യുഡിഎഫ് നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ഒരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണിത്. 2020 നെ അപേക്ഷിച്ച് വളരെ മികച്ച ഫലം കൈവരിക്കുന്നതിനു യുഡിഎഫ് കഠിനാധ്വാനം ചെയ്തു. കേരളത്തിന്റെ പുരോഗതിക്കായി യുഡിഎഫ് തുടർന്നും പ്രവർത്തിക്കും. ജനങ്ങളുടെ ആവശ്യങ്ങൾക്കായി വാദിക്കുകയും സദ്ഭരണ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും തരൂർ പറഞ്ഞു.
[*] Also Read യുഡിഎഫിനൊപ്പം; കേരളം വിധിയെഴുതി, തിരുവനന്തപുരത്ത് ബിജെപിയുടെ തേരോട്ടം, എൽഡിഎഫ് എക്സിറ്റ്
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Shashi Tharoor Praise BJP: Shashi Tharoor acknowledges the BJP\“s performance in Thiruvananthapuram, respecting the democratic choice of the people. He notes the significant shift in the political landscape and reaffirms UDF\“s commitment to Kerala\“s progress and good governance.
Pages:
[1]