cy520520 Publish time 2025-12-14 00:21:29

കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരി ട്വന്റി 20, രണ്ടിടത്ത് ഭരണ നഷ്ടം; കോർപറേഷനിൽ‌ ചലനമുണ്ടാക്കാനായില്ല

/uploads/allimg/2025/12/7081201960879789660.jpg



കൊച്ചി ∙ കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരിയെങ്കിലും രണ്ടു പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ട് ട്വന്റി 20 പാർട്ടി. ഭരണത്തിലുണ്ടായിരുന്ന കുന്നത്തുനാടും മഴുവന്നൂരുമാണ് ട്വന്റി 20ക്ക് ഭരണം നഷ്ടപ്പെട്ടത്. എന്നാൽ തിരുവാണിയൂരിൽ ശക്തമായ സാന്നിധ്യമാകാനും ട്വന്റി 20ക്കായി. അതേ സമയം, കിഴക്കമ്പലം പിടിക്കാൻ ഇടതു–വലതു മുന്നണികള്‍ നടത്തിയ പരീക്ഷണം അമ്പേ പാളി. ട്വന്റി 20 സ്ഥാനാർഥികൾക്കെതിരെ ‘സ്വതന്ത്ര’ സ്ഥാനാർഥികളെ പോരിനയച്ച തന്ത്രമാണ് പരാജയപ്പെട്ടത്. കിഴക്കമ്പലം പഞ്ചായത്തിലെ 21ൽ 20 സീറ്റും ട്വന്റി 20 നേടി. ഇതിനു പുറമെ ഐക്കരനാട് പഞ്ചായത്തിലെ മുഴുവൻ സീറ്റുകളും തിരുവാണിയൂരിലെ 18ൽ 9 സീറ്റുമാണ് ട്വന്റി 20 നേടിയത്. പൂതൃക്കയില്‍ 7, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ 6, തൊടുപുഴയിലെ മണക്കാട് പഞ്ചായത്തില്‍ ഒരു സീറ്റ്, വെങ്ങോല പഞ്ചായത്തിലെ 6 വാര്‍ഡുകൾ, ഒരു ബ്ലോക്ക് ഡിവിഷൻ എന്നിവിടങ്ങളിലും ട്വന്റി 20 വിജയിച്ചു.

[*] Also Read ചർച്ചയിൽ ‘മേയർ’ വന്നാൽ കോഴിക്കോട്ട് അപശകുനം; എൽഡിഎഫ്, യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു


അതേ സമയം, മഴുവന്നൂരിലെ 18 സീറ്റിൽ 6 എണ്ണം മാത്രമേ ട്വന്റി 20ക്ക് നേടാനായുള്ളൂ. യുഡിഎഫ് ഇവിടെ 7 സീറ്റുകൾ നേടി. കുന്നത്തുനാട്ടിൽ ആവട്ടെ, 11 സീറ്റുകളുമായി യുഡിഎഫ് വൻ തിരിച്ചുവരവ് നടത്തി. ട്വന്റി 20 ഇവിടെ 8 സീറ്റുകൾ നേടി. കഴിഞ്ഞ തവണയും ഐക്കരനാട് പഞ്ചായത്തിലെ മുഴുവൻ സീറ്റിലും വിജയിച്ചതിനു സമാനമായി ഇത്തവണയും 16 സീറ്റിലും ട്വന്റി 20 വിജയിച്ചു. കിഴക്കമ്പലത്ത് 1 സീറ്റ് യുഡിഎഫ് പിടിച്ചു. കാനാംപുറം വാർഡിലാണ് കോൺഗ്രസ് ജയിച്ചത്. ബാക്കി 20 സീറ്റിലും ട്വന്റി 20യാണ് വിജയിച്ചത്. വാഴക്കുളം ബ്ലോക്കിലെ പൂക്കാട്ടുപടി, കിഴക്കമ്പലം ഡിവിഷനുകളും ട്വന്റി 20 നിലനിർത്തി. ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാന്‍ ട്വന്റി 20യ്ക്കായി. കാക്കനാട് ബ്ലോക്കിലാണ് പാർട്ടി ജയിച്ചത്.

[*] Also Read ‘ആര്യക്ക് തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം, കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി’; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഗായത്രി ബാബു


ട്വന്റി 20യും ഇടതു, വലതു മുന്നണികളുമായി നിരന്തര ഏറ്റുമുട്ടൽ നടക്കുന്ന കിഴക്കമ്പലത്ത് ഇത്തവണത്തെ പോരാട്ടം വ്യത്യസ്ത രീതിയിലായിരുന്നു. ട്വന്റി 20 സ്ഥാനാർഥികൾക്കെതിരെ പൊതു സ്വതന്ത്രരെയാണ് എൽഡിഎഫും യുഡിഎഫും പിന്തുണച്ചത്. എന്നാൽ ഇതു തന്നെ ട്വന്റി 20 പ്രചരണായുധമാക്കി. അത് ജനം സ്വീകരിക്കുകയും ചെയ്തു. അതേ സമയം, കൊച്ചി കോർപറേഷന്‍ പിടിക്കുമെന്ന് പ്രഖ്യാപിച്ച് 50ലേറെ ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തിയെങ്കിലും കാര്യമായ ഓളമുണ്ടാക്കാൻ ട്വന്റി 20ക്ക് കഴിഞ്ഞില്ല. ട്വന്റി 20 കോൺഗ്രസിന്റെ വോട്ടുകൾ ചോർത്തുമെന്നായിരുന്നു പ്രചാരണമെങ്കിലും എവിടെയും ഭീഷണിയുയർത്താനായില്ല.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Twenty20 Party Performance in Kerala Local Body Elections: Twenty20 party experienced mixed results in the recent Kerala local body elections, losing control in Kunnathunadu and Muzhuvannoor but maintaining a strong presence in Thiruvaniyoor.
Pages: [1]
View full version: കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരി ട്വന്റി 20, രണ്ടിടത്ത് ഭരണ നഷ്ടം; കോർപറേഷനിൽ‌ ചലനമുണ്ടാക്കാനായില്ല

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com