ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; കുട്ടികളടക്കം 9 പേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം
/uploads/allimg/2025/12/2443333846173987090.jpgശബരിമല ∙ ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി. സ്വാമി അയ്യപ്പൻ റോഡിലാണ് അപകടം. 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റവരിൽ മൂന്നുപേർ മലയാളികളാണ്. നാല് ആന്ധ്ര സ്വദേശികൾക്കും രണ്ട് തമിഴ്നാട്ടുകാർക്കും പരുക്കേറ്റു. വീരറെഡ്ഡി (30),നിതീഷ് റെഡ്ഡി (26), ദ്രുവാൻശ് റെഡ്ഡി (10), സുനിത(65), തുളസി അമ്മ (60) എന്നിവര്‍ക്കാണ് പരുക്ക്. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.English Summary:
Tractor Accident at Sabarimala: Nine devotees, including two children, were injured after a tractor plowed into them on Swami Ayyappan Road in Sabarimala. Two are in critical condition
Pages:
[1]