‘എന്തുകൊണ്ട് നമ്മൾ തോറ്റു’; തദ്ദേശപ്പോരിൽ തോറ്റ പ്രമുഖ സ്ഥാനാർഥികൾ ഇവർ
/uploads/allimg/2025/12/8916001649227220735.jpegഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഏറെ പ്രതീക്ഷ വച്ചുപുലർത്തിയവർ തോറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ജയ–പരാജയങ്ങൾ സാധാരണമാണെങ്കിലും ഇവരിൽ ചിലരുടെ തോൽവികൾ അപ്രതീക്ഷിമായിരുന്നു. തോറ്റ പ്രമുഖ സ്ഥാനാർഥികളിൽ ചിലർ ഇതാ...
ഇ.എം.അഗസ്തി
ഇടുക്കി കട്ടപ്പന നഗരസഭയിലെ 22ാം വാർഡിൽ നിന്ന് തോറ്റ യുഡിഎഫ് സ്ഥാനാർഥി. മൂന്ന് തവണ എംഎൽഎയായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് പദവികളും വഹിച്ചിരുന്നു. സിപിഎമ്മിലെ സി.ആർ.മുരളിയോട് തോറ്റത് 59 വോട്ടിന്. തോൽവിയോടെ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇ.എം.അഗസ്തി.
ഐ.പി.ബിനു
തിരുവനന്തപുരം നഗരസഭയിൽ കുന്നുകുഴി വാർഡിൽ നിന്ന് മത്സരിച്ച മുൻ കൗൺസിലർ ഐ.പി.ബിനു യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പത്തോട് തോറ്റത് 697 വോട്ടിന്. സിപിഎം ആസ്ഥാനമായ എകെജി സെന്റർ സ്ഥിതിചെയ്യുന്ന വാർഡാണ് കുന്നുകുഴി. പ്രവർത്തകർക്കിടയിൽ ഏറെ ജനകീയനായ നേതാവാണ് തോറ്റത്. ‘പരാജയപ്പെട്ടവൻ്റെ ഒരു ചിരി മതി ജയിച്ചെന്നു കരുതിയവൻ്റെ ആത്മ വിശ്വാസം ഇല്ലാതാക്കാൻ’ എന്നാണ് തോൽവിക്കു പിന്നാലെ ബിനു സമൂഹമാധ്യമങ്ങളിൽ എഴുതിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
എ.വി.ഗോപിനാഥ്
മുൻ എംഎൽഎയും ഡിസിസി പ്രസിഡന്റും 25 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.വി.ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ബെമ്മണ്ണിയൂർ വാർഡിൽ നിന്നാണ് തോറ്റത്. കോൺഗ്രസ് വിട്ട ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യ മുന്നണി എന്ന സംഘടന രൂപീകരിച്ച് എൽഡിഎഫുമായി സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാർഥി കെ.ആർ.രതീഷാണ് ഗോപിനാഥിനെ 134 വോട്ടിന് തോൽപ്പിച്ചത്. കോണ്‍ഗ്രസ് ഭരണത്തിന് അവസാനം കുറിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഗോപിനാഥ് മത്സരിക്കാന്‍ ഇറങ്ങിയത്.
പദ്മിനി തോമസ്
തിരുവനന്തപുരം കോർപറേഷനിൽ പാളയം വാർഡിലാണ് അത്‌ലീറ്റും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പദ്മിനി തോമസ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് തോറ്റത്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ഇവർ ബിജെപിയിൽ ചേർന്നത്. യുഡിഎഫ് സ്ഥാനാർഥി എസ്.ഷേർളിയാണ് പാളയം വാർഡിൽ വിജയിച്ചത്. ഇടത് സ്ഥാനാർഥി അഡ്വ. റീന വില്യംസ് രണ്ടാമതെത്തി.
അഡ്വ.പി.എം.നിയാസ്
കോഴിക്കോട് കോർപറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് തോറ്റു. പാറോപ്പടി വാർഡില്‍ ഇടത് സ്ഥാനാർഥി ഹരീഷ് പൊറ്റങ്ങാടിയോട് 260 വോട്ടിനാണ് തോറ്റത്.
സി.പി.മുസാഫർ അഹമ്മദ്
കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിലവിലെ ഡെപ്യൂട്ടി മേയറുമായിരുന്നു. മീഞ്ചന്ത വാർഡിൽ നിന്ന് യുഡിഎഫിലെ എസ്.കെ.അബൂബക്കറിനോട് 271 വോട്ടിനാണ് തോറ്റത്.
സി.ജി.രാജഗോപാൽ (മുത്തു)
കൊച്ചി നഗരസഭാ പത്താം ഡിവിഷൻ രവിപുരത്തെ എൻഡിഎ സ്ഥാനാർഥിയായ ‘മുത്തു’ എന്നറിയപ്പെടുന്ന സി.ജി.രാജഗോപാൽ തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്താണ്. കൊച്ചിക്കാർക്കിടയിൽ ജനകീയനായ മുത്തു അഞ്ചാം തവണയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും നടിയും കഥകളി കലാകാരിയുമായ എസ്.ശശികലയാണ് രവിപുരത്ത് ജയിച്ചത്. യുഡിഎഫിലെ അഡ്വ. ആന്റണി ജൂഡി രണ്ടാമതെത്തി.
ഫെന്നി നൈനാൻ
കെഎസ്‍യു സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ തോറ്റു. ബിജെപി സ്ഥാനാർഥി പ്രമോദ് ആണ് ഇവിടെ വിജയിച്ചത്. ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫ് സ്വതന്ത്രനാണ് രണ്ടാമത്. രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനാണ് ഫെന്നി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡന പരാതിയില്‍ ഫെന്നി നൈനാനും ആരോപണ വിധേയനായിരുന്നു. English Summary:
Unexpected Defeats in Kerala Local Body Elections: Despite high hopes, several key figures faced surprising losses, impacting political landscapes across various districts and municipalities.
Pages:
[1]