LHC0088 Publish time 2025-12-14 02:21:12

വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർ‌ത്തകന് ദാരുണാന്ത്യം

/uploads/allimg/2025/12/3904683762671381733.jpg



മലപ്പുറം ∙ ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലുണ്ടായിരുന്ന പടക്കശേഖരത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്റെ സ്കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.

[*] Also Read സ്ഫോടക വസ്തുക്കൾ എറിഞ്ഞു, വാഹനങ്ങൾ തകർത്തു; വടിവാളുമായി എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണം


പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്​മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. English Summary:
Fireworks Mishap During UDF Victory Celebration Kills Youth: 27-year-old man died in a firecracker accident during a UDF victory celebration in Periyambalam, Malappuram. Irshad, son of Moideen Kutty, was fatally injured when the firecrackers on his scooter ignited during the local election celebration.
Pages: [1]
View full version: വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർ‌ത്തകന് ദാരുണാന്ത്യം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com