നവാസ് ഷെരീഫിന്റെ 2017 ലെ പുറത്താക്കലിന് കാരണം ഐഎസ്ഐ മേധാവിയായിരുന്ന ഫായിസ് ഹമീദ്: പാക്ക് പ്രതിരോധ മന്ത്രി
/uploads/allimg/2025/12/5173932433529065969.jpgഇസ്‌ലാമാബാദ് ∙ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ 2017 ൽ പുറത്താക്കിയതിന് ഉത്തരവാദി കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ട മുൻ ഐഎസ്ഐ മേധാവി ഫായിസ് ഹമീദാണെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഫായിസ് ഹമീദിനെതിരെ കൂടുതൽ കുറ്റങ്ങൾ ഉടൻ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിയാൽക്കോട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
[*] Also Read റഷ്യ പിടിച്ചെടുത്ത കുപിയാൻസ്ക് തിരിച്ചുപിടിച്ചതായി യുക്രെയ്ൻ; സന്ദർശിച്ച് സെലെൻസ്കി
ഗൂഢാലോചനയിലൂടെയാണ് നവാസ് ഷെരീഫിനെ പുറത്താക്കിയതെന്ന് ഖ്വാജ ആസിഫ് ആരോപിച്ചു. ‘നവാസ് ഷെരീഫിന്റെ പുറത്താക്കൽ, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ, ചുമത്തിയ കുറ്റങ്ങൾ, ഇമ്രാൻ ഖാന്റെ അധികാരത്തിലേക്കുള്ള വരവ്... ഈ മുഴുവൻ പദ്ധതിയും നടപ്പാക്കിയത് ഫായിസ് ഹമീദിന്റെ മേൽനോട്ടത്തിലായിരുന്നു. ഇമ്രാൻ ഖാൻ സർക്കാരിലെ പ്രധാന വ്യക്തിയായിരുന്നു ഫായിസ് ഹമീദ്. പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്‌ക്കാൻ ഫായിസ് ഹമീദ് ഒത്താശ ചെയ്‌തു. ഫായിസ് ഹമീദ് - ഇമ്രാൻ കൂട്ടുകെട്ട് ഇപ്പോഴും നിലനിന്നിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്ത്യയുമായി ഒരു സൈനിക സംഘട്ടനത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. കാരണം അവർ ഉള്ളിൽ നിന്ന് രാജ്യത്തിന്റെ നാശം ഉറപ്പാക്കുമായിരുന്നു’ – ഖ്വാജ ആസിഫ് പറഞ്ഞു.English Summary:
Pak Defence Minister Khawaja Asif: Nawaz Sharif ouster in 2017 was orchestrated by former ISI chief Faiz Hameed, according to Pakistan\“s defense minister. Faiz Hameed is accused of plotting against Sharif and facilitating Imran Khan\“s rise to power, potentially undermining Pakistan\“s stability.
Pages:
[1]