LHC0088 Publish time 2025-12-14 05:21:06

സ്കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു; തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം

/uploads/allimg/2025/12/1980588931266442911.jpg



കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ്(34) ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

[*] Also Read വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർ‌ത്തകന് ദാരുണാന്ത്യം


പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ദേവാനന്ദിന്റെ സഹോദരന്റെ മകനാണ് മരിച്ച സന്ദീപ്. ബാലുശ്ശേരി കുറുമ്പൊയിൽ വയലടയ്ക്കു സമീപമാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പടക്കം പൊട്ടിയതിന് പിന്നാലെ സ്കൂട്ടറിന്റെ പെട്രോൾ ടാങ്ക് കത്തിയെന്നാണ് പ്രാഥമിക നിഗമനം.

[*] Also Read സ്ഫോടക വസ്തുക്കൾ എറിഞ്ഞു, വാഹനങ്ങൾ തകർത്തു; വടിവാളുമായി എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണം


സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംഭവത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Tragic Accident in Panangad After Kerala Local Elections: A Kozhikode scooter fire during a UDF victory procession resulted in the tragic death of a 34-year-old man in Panangad. The accident occurred when firecrackers stored in the scooter exploded, causing the vehicle to be engulfed in flames.
Pages: [1]
View full version: സ്കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു; തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com