450 ഡ്രോണുകൾ 30 മിസൈലുകൾ; യുക്രെയ്നിൽ റഷ്യൻ ആക്രമണം; വൈദ്യുതി വിതരണം തടസ്സപ്പെട്ടു
/uploads/allimg/2025/12/3893454595886684253.jpgകീവ് ∙ യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ വൈദ്യുതി വിതരണ കേന്ദ്രം തകർന്നു. ആക്രമണത്തെ തുടർന്ന് ഒഡേസയിയും പരിസര പ്രദേശങ്ങളിലും നിരവധി വീടുകളിൽ വൈദ്യുതി തടസ്സം നേരിട്ടു. 450 ഡ്രോണുകളും 30 മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
[*] Also Read റഷ്യ പിടിച്ചെടുത്ത കുപിയാൻസ്ക് തിരിച്ചുപിടിച്ചതായി യുക്രെയ്ൻ; സന്ദർശിച്ച് സെലെൻസ്കി
‘‘തെക്കൻ പ്രദേശങ്ങളിലും ഒഡേസയിലുമുള്ള ഊർജ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം’’, സെലെൻസ്കി ടെലഗ്രാമിൽ കുറിച്ചു. തുടർന്ന് ഏഴു പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകളിൽ വൈദ്യുതി തടസ്സം നേരിട്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഒഡേസയിലേത് എന്ന് യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ പറഞ്ഞു. പ്രദേശങ്ങളിൽ വൈദ്യുതി, കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.English Summary:
Russia-Ukraine War: Ukraine war is intensifying with a recent Russian attack on Odesa. The attack, involving drones and missiles, caused significant power outages and disrupted essential services in the region.
Pages:
[1]