പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 123 പേരെ മോചിപ്പിച്ച് ബെലാറസ്; നീക്കം ഉപരോധത്തിൽ ഇളവ് വരുത്താനുളള യുഎസ് തീരുമാനത്തിനു പിന്നാലെ
/uploads/allimg/2025/12/1083655506200685080.jpgമിൻസ്ക് ∙ പ്രതിപക്ഷ നേതാവ് മരിയ കൊലെസ്നിക്കോവ ഉൾപ്പെടെ 123 പേരെ മോചിപ്പിച്ച് ബെലാറസ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളുമായി രണ്ടു ദിവസം നീണ്ട ചർച്ചകളെ തുടർന്ന് ബെലാറസിനെതിരെയുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്താൻ യുഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് നീക്കം.
[*] Also Read നവാസ് ഷെരീഫിന്റെ 2017 ലെ പുറത്താക്കലിന് കാരണം ഐഎസ്ഐ മേധാവിയായിരുന്ന ഫായിസ് ഹമീദ്: പാക്ക് പ്രതിരോധ മന്ത്രി
2022-ലെ സമാധാന നൊബേൽ ജേതാക്കളിൽ ഒരാളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ ഏൽസ് ബിയാലിയാറ്റ്സ്കി, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെ അറസ്റ്റിലായ വിക്ടർ ബാബറിക്ക എന്നിവരും ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ മോചിപ്പിച്ചവരിൽ ഉൾപ്പെടുന്നു. അലക്സാണ്ടർ ലുകാഷെങ്കോയുമായി ട്രംപ് ഭരണകൂടം ചർച്ച തുടങ്ങിയതിനു ശേഷം തടവുകാരുടെ ഏറ്റവും വലിയ മോചനമാണിത്. ഇതിനു പകരമായി വളങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമായ പൊട്ടാഷിന് മേലുള്ള ഉപരോധം പിൻവലിക്കാൻ യുഎസ് സമ്മതിച്ചു. ലോകത്തിലെ പ്രമുഖ പൊട്ടാഷ് ഉത്പാദകരിൽ ഒന്നാണ് ഈ മുൻ സോവിയറ്റ് രാഷ്ട്രം.
2020-ലെ വിവാദ തിരഞ്ഞെടുപ്പിന് ശേഷം പ്രതിഷേധക്കാർക്കെതിരെ നടന്ന അക്രമാസക്തമായ അടിച്ചമർത്തലിനെ തുടർന്ന് യുഎസും യൂറോപ്യൻ യൂണിയനും ബെലാറൂസിനു മേൽ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് മിക്ക പ്രതിപക്ഷ നേതാക്കളും ജയിലിലാകുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. 2022-ൽ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് ബെലാറൂസിനെ ഒരു താവളമായി ഉപയോഗിക്കാൻ ലുകാഷെങ്കോ അനുവദിച്ചതിനു ശേഷം ഉപരോധം കൂടുതൽ കർശനമാക്കുകയായിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Major Diplomatic Shift: Belarus has released 123 people, including opposition leader Maria Kalesnikava. This move comes after the US decided to ease sanctions against Belarus following two days of talks with representatives of US President Donald Trump.
Pages:
[1]