Chikheang Publish time 2025-12-14 14:50:58

‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, സതീശൻ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്’

/uploads/allimg/2025/12/1853045357750411423.jpg



ഇടുക്കി ∙ ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ എം.എം. മണിയുടെ തിരുത്ത്. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

[*] Also Read ‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ കാണിച്ചത് നന്ദികേട്’: വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി


‘‘ഞാൻ അങ്ങനെയങ്ങ് പ്രതികരിച്ചുവെന്നേ ഉള്ളൂ. പെൻഷനും ഒരുപാട് വികസനവും ചെയ്തിട്ട് തിരഞ്ഞെടുപ്പിൽ അങ്ങനെയൊരു വിധി വന്നപ്പോൾ പ്രതികരിച്ചു. അത് തെറ്റാണെന്ന് ജനറൽ സെക്രട്ടറി അടക്കം പറഞ്ഞു. ജനറൽ സെക്രട്ടറി പറഞ്ഞതാണ് പാർട്ടി നിലപാട്. പാവപ്പെട്ട ആളുകൾക്ക് സഹായമൊന്നും ചെയ്യാത്ത ആൾക്കാരാണ് യുഡിഎഫ്.

ഇടതുപക്ഷ സർക്കാരുകൾ ചെയ്തിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾ യുഡിഎഫ് സർ‌ക്കാരുകൾ ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രവർ‌ത്തകർ സ്വർഗരാജ്യം കിട്ടാനാണോ പ്രവർത്തിക്കുന്നത്. പാർട്ടിയുടെ കാഴ്ചപ്പാടിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും കരുണാകരന്റെയും സർക്കാരുകൾ എൽഡിഎഫ് സർക്കാരിന്റെ അത്ര ക്ഷേമ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. അവരൊന്നും ചെയ്യാതിരുന്നിട്ട് നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എന്തെങ്കിലും ന്യായം പറഞ്ഞു നിൽക്കേണ്ടേ.

[*] Also Read വോട്ടർമാരെ അപമാനിച്ച എം.എം. മണി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം :കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


സിപിഐ എന്തുപറഞ്ഞു എന്നത് എനിക്ക് വിഷയമല്ല. എന്റെ പാർട്ടി പറഞ്ഞതാണ് ഞാൻ അംഗീകരിക്കുന്നത്. കേരളം കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. സമീപനത്തിൽ തന്നെ പാളിച്ചയുള്ള പ്രതിപക്ഷ നേതാവാണ് സതീശൻ’’ – എം.എം. മണി പറഞ്ഞു. English Summary:
MM Mani\“s Retraction After Controversial Remarks: He acknowledges his mistake and accepts the party\“s stance that the remark was inappropriate. Mani stated that the comment was made in the heat of the moment following the local election results.
Pages: [1]
View full version: ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, സതീശൻ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com