ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
/uploads/allimg/2025/12/9184329803741534886.jpgതിരുവനന്തപുരം ∙ നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഹോട്ടൽ ജീവനക്കാരായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് പരുക്കേറ്റത്. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം.
[*] Also Read വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം
ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. English Summary:
Gas Cylinder Explosion at Nedumangad Hotel: Nedumangad gas explosion resulted in severe injuries to three individuals at a hotel in Azhikode. The incident, caused by a gas leak, led to the hospitalization of the victims, whose condition is currently critical.
Pages:
[1]