തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
/uploads/allimg/2025/12/6550376372339715429.jpgതിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎംപി നേതാവ് വി.ആർ.സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോർപറേഷൻ മുൻ കൗൺസിലറാണ്.
കുഴഞ്ഞുവീണയുടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ 26 വോട്ടിന് സിനി ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു. ഇവരുടെ അപരയായി മത്സരിച്ച രണ്ടുപേർ ചേർന്ന് ഇവിടെ 44 വോട്ടുകൾ പിടിച്ചിരുന്നു.
[*] Also Read തോൽവിക്കു പിന്നാലെ പാനൂരിലെ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് വി.ആർ.സിനി പ്രവർത്തിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.എസ്.ശബരിനാഥൻ അനുസ്മരിച്ചു. ‘‘രാവിലെ ഹൃദയഭേദകമായ ഒരു വാർത്ത കേട്ടാണ് ഉണർന്നത്. പ്രിയപ്പെട്ട സിനി ചേച്ചി നമ്മളെ വിട്ടുപിരിഞ്ഞു. കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലർ, ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഫ് നിയോഗിച്ചപോരാളിയായിരുന്നു സിനി ചേച്ചി. ഈ കോട്ടയിൽ വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്. അതിനോടൊപ്പം 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേർക്കും ലഭിച്ചു.’’ –ശബരിനാഥൻ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
UDF Candidate VR Sini Passes Away in Thiruvananthapuram: The CMP leader and Edavakkode ward candidate passed away suddenly after collapsing at her home, shortly after narrowly losing the election.
Pages:
[1]