കോൺഗ്രസും സിപിഎമ്മും കഴിഞ്ഞാൽ കൂടുതൽ സീറ്റ് ബിജെപിക്കല്ല; സമാജ്‌വാദി പാർട്ടിയും വിജയിച്ച തദ്ദേശ തിരഞ്ഞെടുപ്പ്, 1403 സ്വതന്ത്രരും ജയിച്ചു
/uploads/allimg/2025/12/9206820446705671975.jpgകോട്ടയം ∙ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത് കോൺഗ്രസ്. ആകെ 7816 സീറ്റുകൾ ജയിച്ച കോൺഗ്രസിനു പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. കോർപറേഷനുകളിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 148 പേരാണ് ജയിച്ചത്. 7454 സിപിഎം സ്ഥാനാർഥികളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം 362 സീറ്റ്.
[*] Also Read ‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ കാണിച്ചത് നന്ദികേട്’: വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
5541 പേർ പഞ്ചായത്തിലേക്കും 743 പേർ ബ്ലോക്ക് പഞ്ചായത്തിലേക്കും 113 പേർ ജില്ലാ പഞ്ചായത്തിലേക്കും 946 പേർ നഗരസഭകളിലേക്കും 111 പേർ കോർപറേഷനിലേക്കും സിപിഎം സ്ഥാനാർഥികളായി വിജയിച്ചു. മുസ്‌ലിം ലീഗാണ് സീറ്റ് നിലയിൽ മൂന്നാമത്. 2844 സീറ്റുകൾ ലീഗ് നേടി. നാലാം സ്ഥാനത്താണ് ബിജെപി. 1913 സീറ്റുകളിലാണ് താമര ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ ജയിച്ചത്. സിപിഐയാണ് അഞ്ചാം സ്ഥാനത്ത്. 1018 സീറ്റിൽ സിപിഐ സ്ഥാനാർഥികൾ ജയിച്ചു. യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് 332 സീറ്റുകളിൽ ജയിച്ച് ഏഴാം സ്ഥാനത്തുണ്ട്. എൽഡിഎഫിലെകേരള കോൺഗ്രസ് (എം) 246 സീറ്റുകളിൽ ജയിച്ചു. 97 സീറ്റുകളിൽ ജയിച്ച എസ്‌ഡിപിഐയാണ് എട്ടാം സ്ഥാനത്ത്.
[*] Also Read ‘ആര്യക്ക് തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം, കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി’; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഗായത്രി ബാബു
ട്വന്റി ട്വന്റി 78 സീറ്റുകളിലാണ് ജയിച്ചത്. ആർജെഡി 63 സീറ്റ് നേടി. ആർഎസ്പി 57 സീറ്റും ജെഡിഎസ് 44 സീറ്റും നേടി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 34 സീറ്റുകളിലാണ് വിജയിച്ചത്. 31 സീറ്റുകൾ വെൽഫെയർ പാർട്ടി നേടി. ആർഎസ്പി(29), എൻസിപി(എസ്‌പി) (25), സിഎംപി (സിപി ജോൺ) വിഭാഗം (10) ഐഎൻഎലും നാഷണൽ സെക്യുലർ പാർട്ടിയും (9), മാണി സി കാപ്പന്റെ കെഡിപി പാർട്ടി (8) സീറ്റുകൾ വീതം നേടി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
എൽഡിഎഫിലെ ജനാധിപത്യ കേരള കോൺഗ്രസ് ആറു സീറ്റ് നേടി. ബിഡിജെഎസിനും പിഡിപിക്കും അഞ്ചു സീറ്റ് വീതം ലഭിച്ചു. ബിഎൻജെഡി, ബിഎസ്‌പി, ആം ആദ്മി പാർട്ടികൾ 3 സീറ്റുകൾ വീതം നേടി. എൻഡിഎയിലെ എൽജെപിയും യുഡിഎഫിലെ ഫോർവേഡ് ബ്ലോക്കും സമാജ്‌വാദി പാർട്ടിയും ഓരോ സീറ്റുകളിൽ വിജയിച്ചു. 1403 സ്വതന്ത്ര സ്ഥാനാർഥികളാണ് മുന്നണി ക്വാട്ടയിലും അല്ലാതെയുമായി വിജയിച്ചത്.
[*] Also Read രൂപപ്പെട്ടു, സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്ന അസാധാരണ ‘പാറ്റേൺ’; 2026ൽ പിണറായി മത്സരിക്കില്ലേ? അനക്കമില്ലാതെ ‘3.0 ലോഡിങ്’; മുന്നിൽ 2 വഴി
English Summary:
Congress Dominates Kerala Local Body Elections: The election results highlight the performance of various political parties and independent candidates in the state\“s local governance.
Pages:
[1]