LHC0088 Publish time 2025-12-14 19:51:02

സിപിഎം ആഹ്ലാദ പ്രകടനത്തിടെ അക്രമം; യുഡിഎഫ് തിരഞ്ഞെടുപ്പ് ഓഫിസ് തകർത്തു; കൊടികൾ നടുറോഡിലിട്ട് കത്തിച്ചു

/uploads/allimg/2025/12/4182626346334011559.jpg



പയ്യന്നൂർ ∙ സിപിഎം ആഹ്ലാദ പ്രകടനം കടന്നു പോകുന്നതിനിടെ കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു. ശേഷം കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ നടുറോഡിലിട്ട് കത്തിച്ചു. കാറമേൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാണ് ഇന്നലെ വൈകീട്ട് തകർത്തത്.

അടച്ചിട്ട ഓഫിസിന്റെ ഷട്ടർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു. തുടർന്ന് അകത്ത് കയറിയ അക്രമികൾ ഓഫിസിലെ സാധനങ്ങളും നശിപ്പിച്ചു. ഓഫിസിലുണ്ടായിരുന്ന കൊടികൾ എടുത്തുകൊണ്ടുവന്ന് നടുറോഡിലിട്ട് കത്തിക്കുകയായിരുന്നു.

[*] Also Read തോൽവിക്കു പിന്നാലെ പാനൂരിലെ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


പയ്യന്നൂർ നഗരസഭയിൽ 16ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതാ നാരായണന്റെയും ഇതേ വാർഡിലെ ബൂത്ത് ഏജന്റും മകളുമായ ആത്മജ നാരായണന്റെയും വീടിന് മുന്നിലും പടക്കങ്ങൾ എറിഞ്ഞു. പോളിങ് ബൂത്തിൽവച്ച് ഇവർക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായിരുന്നു. 50 വോട്ടിനാണ് ലത തോറ്റത്. ഇന്നലെ ഉച്ചയ്ക്ക് ലതയുടെ കണ്ടോത്തുള്ള വീടിന് നേരെ പടക്കം എറിയുകയായിരുന്നു. പിന്നാലെ രാത്രിയിൽ വലിയ തോതിൽ പടക്കങ്ങൾ എറിയുകയും ഇതിന്റെ ദൃശ്യങ്ങൾ റീലായി പ്രചരിപ്പിക്കുകയുമായിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Payyannur UDF office attacked after kerala local body election result: The UDF election committee office in Payyannur was destroyed with explosives amidst a CPM victory celebration, resulting in the burning of Congress and League flags.
Pages: [1]
View full version: സിപിഎം ആഹ്ലാദ പ്രകടനത്തിടെ അക്രമം; യുഡിഎഫ് തിരഞ്ഞെടുപ്പ് ഓഫിസ് തകർത്തു; കൊടികൾ നടുറോഡിലിട്ട് കത്തിച്ചു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com