LHC0088 Publish time 2025-12-14 21:20:58

‘എന്തുകൊണ്ട് തോറ്റു!; വിശദമായി പരിശോധിക്കും, തെറ്റുണ്ടെങ്കിൽ തിരുത്തും, തിരുവനന്തപുരത്തെ ബിജെപി സംഭാവന ശൂന്യം’

/uploads/allimg/2025/12/7099390965355166207.jpg



കണ്ണൂർ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല രീതിയിൽ വിജയിക്കേണ്ടതായിരുന്നെന്നും ദൗർഭാഗ്യകരമെന്നു പറയട്ടെ ഫലം വ്യത്യാസമായെന്നും സിപിഎം നേതാവ് ഇ.പി.ജയരാജൻ. എന്തു കൊണ്ട് ഇത്തരം ഫലം ഉണ്ടായി എന്ന് വിശദമായി പരിശോധിക്കും. തെറ്റുണ്ടെങ്കിൽ തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞു.

[*] Also Read യുഡിഎഫ് തിരഞ്ഞെടുപ്പ് ഓഫിസ് സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തു; കൊടികൾ നടുറോഡിലിട്ട് കത്തിച്ചു


തിരുവനന്തപുരം കോർപറേഷനിൽ ബിജെപി 50 സീറ്റ് നേടി. കോർപറേഷനിൽ ജനങ്ങൾക്കായി എന്തു നടപടിയാണ് ബിജെപി സ്വീകരിച്ചതെന്നു ജയരാജൻ ചോദിച്ചു. ബിജെപി എങ്ങനെയാണ് അവിടെ ജയിച്ചു വന്നത്? ജനോപകാരപ്രദമായ നടപടികൾ സ്വീകരിച്ചിട്ടാണോ? തികച്ചും വർഗീയമായ ചേരിതിരിവ് എൽഡിഎഫിനെതിരെ ബിജെപി നടത്തി. എൽഡിഎഫ് ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് ഭൂരിപക്ഷത്തിന് ഇടയിൽ പ്രചാരണം നടത്തി. ഇടതുപക്ഷ വിരുദ്ധ വർഗീയ ധ്രുവീകരണം രൂപപ്പെടുത്തി. തിരുവനന്തപുരത്തിന് ബിജെപി ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

[*] Also Read 5 വർഷം വിവാദ കാലം, മുന്നറിയിപ്പുകൾ അവഗണിച്ചു, നേതാക്കൾ ചിറകിലൊതുക്കി സംരക്ഷിച്ചു; ഒടുവിൽ ഭരണം ബിജെപിക്ക്
English Summary:
E.P. Jayarajan speak: Kerala local body election results have prompted a thorough review by the CPM, according to E.P. Jayarajan. The party aims to identify errors and implement corrections to strengthen its future performance, focusing on factors contributing to the LDF\“s decreased vote share and the BJP\“s gains, especially in Thiruvananthapuram.
Pages: [1]
View full version: ‘എന്തുകൊണ്ട് തോറ്റു!; വിശദമായി പരിശോധിക്കും, തെറ്റുണ്ടെങ്കിൽ തിരുത്തും, തിരുവനന്തപുരത്തെ ബിജെപി സംഭാവന ശൂന്യം’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com