സിഡ്നി ബീച്ചിൽ കൂട്ടക്കൊല, ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 12 പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്
/uploads/allimg/2025/12/5861429536992047979.jpgസിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്.
[*] Also Read യുകെയിലെ അനധികൃത കുടിയേറ്റം: അഭയാർഥി പ്രവാഹം തടയാൻ സർക്കാർ നടപടികൾ കർശനമാക്കുന്നു
ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാൻ ഉടൻ ഇടപെട്ടു. അക്രമികളുടെ ഇരയായവരെ കുറിച്ചാണ് എന്റെ ചിന്തകൾ. ഫെഡറൽ പൊലീസുമായും ന്യൂ സൗത്ത് വെയ്ൽസ് അധികൃതരുമായും ബന്ധപ്പെടുകയാണ്. സമീപത്തെ ജനങ്ങൾ പൊലീസിന്റെ നിർദേശം അനുസരിക്കണമെന്നും അൽബനീസ് പറഞ്ഞു.
[*] Also Read തൊഴിലാളി ക്ഷാമം കൂടുതൽ വഷളാക്കും: എച്ച്1ബി വീസ ഫീവർധനയ്ക്കെതിരെ 19 സംസ്ഥാനങ്ങൾ കോടതിയിൽ
ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ അക്രമികളിലൊരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ടാമത്തെയാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Sydney Beach Shooting: Sydney shooting at Bondi Beach is a tragic event. Ten people were killed during a shooting at Bondi Beach in Sydney, Australia, during the Hanucca festival; authorities have apprehended the suspects and are investigating the incident.
Pages:
[1]