cy520520 Publish time 3 day(s) ago

‘സിപിഎം ഗാന്ധിപ്രതിമ തകര്‍ത്തത് ആരെ സന്തോഷിപ്പിക്കാന്‍? മുഖ്യമന്ത്രി അണികളെ നിയന്ത്രിക്കണം, ഗുരുതര പ്രത്യാഘാതമുണ്ടാകും’

/uploads/allimg/2025/12/7977718501553895431.jpg



തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നാട്ടില്‍ സിപിഎം ഗാന്ധി നിന്ദ നടത്തിയത് ആരെ സന്തോഷിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും സംസ്ഥാനത്താകെ അക്രമം നടത്തുന്നത് എന്തിനു വേണ്ടിയാണ്? സമൂഹത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തുകയും രാജ്യത്തിന്റെ ചരിത്രത്തെ തള്ളിപ്പറഞ്ഞ് ഗാന്ധി നിന്ദ നടത്തുകയും ചെയ്യുന്ന സംഘപരിവാറിന്റെ അതേ പണിയാണ് സിപിഎമ്മും കേരളത്തില്‍ ചെയ്യുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ‌ പറഞ്ഞു.

[*] Also Read വീടുകൾക്ക് കല്ലേറ്, റീത്ത് വയ്ക്കൽ, ഗാന്ധി പ്രതിമ തകർക്കാൻ ശ്രമം; കണ്ണൂരിൽ പലയിടത്തും അക്രമം


‘‘തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം അമ്പേ പരാജയപ്പെടുത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും നാട്ടിലെ സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടരുകയാണ്. പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അടിച്ചു തകര്‍ത്തു. ഗാന്ധി പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ത്തു. പയ്യന്നൂര്‍ നഗരസഭ 44-ാം വാര്‍ഡിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. നഗരസഭ ഒന്‍പതാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.സുരേഷിന്റെ വീടിനു നേരെ ബോംബ് എറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തെളിവുകളുണ്ടായിട്ടും ക്രിമിനലുകള്‍ക്കെതിരെ എന്ത് നടപടി എടുത്തെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്.

[*] Also Read ‘എന്തുകൊണ്ട് തോറ്റു!; വിശദമായി പരിശോധിക്കും, തെറ്റുണ്ടെങ്കിൽ തിരുത്തും, തിരുവനന്തപുരത്തെ ബിജെപി സംഭാവന ശൂന്യം’


പാനൂര്‍ നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി കണ്ണൂരിലെ സിപിഎം അധഃപതിച്ചു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലും ആക്രമണമുണ്ടായി. വടകര ഏറാമലയിലെയും തുരുത്തിമുക്കിലെയും കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചു. ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്‍ത്തു. കാസര്‍കോട് ബേഡകത്ത് കോണ്‍ഗ്രസുകാരെയും അക്രമം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചു. ബത്തേരിയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു.

[*] Also Read കണ്ണൂർ കോർപറേഷനിൽ യുഡിഎഫിനു ഭരണത്തുടർച്ച; ആരാകും മേയർ?, ചർച്ചകൾ സജീവം

/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്‍ സംഘത്തെ അടക്കി നിര്‍ത്താനുള്ള ബാധ്യത ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഉണ്ടെന്നത് പിണറായി വിജയന്‍ മറക്കരുത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണം. ഞങ്ങളുടെ പ്രവര്‍ത്തകരെ ഞങ്ങള്‍ക്ക് സംരക്ഷിച്ചേ മതിയാകൂ.’’ ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും തയാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ഓര്‍മിപ്പിക്കുന്നതായും വി.ഡി.സതീശൻ പറഞ്ഞു. English Summary:
Gandhi Statue Vandalized in Payyanur: CPM Gandhi statue vandalism is condemned by VD Satheesan, who criticizes the CPM for violence and vandalism following electoral defeats. He urges the Chief Minister to control party members and prevent further unrest, warning of serious consequences.
Pages: [1]
View full version: ‘സിപിഎം ഗാന്ധിപ്രതിമ തകര്‍ത്തത് ആരെ സന്തോഷിപ്പിക്കാന്‍? മുഖ്യമന്ത്രി അണികളെ നിയന്ത്രിക്കണം, ഗുരുതര പ്രത്യാഘാതമുണ്ടാകും’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.