സിഡ്നിയിലെ കൂട്ടക്കൊല: അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു; ആരാണ് നവീദ് അക്രം? എന്താണ് ഹനൂക്ക?
/uploads/allimg/2025/12/6323660919733703820.jpgസിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ 11 പേർ കൊല്ലപ്പെട്ട അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച 2 പേരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. നവീദ് അക്രം എന്നാണ് അക്രമികളിൽ ഒരാളുടെ പേരെന്ന് ‘എബിസി ഓസ്ട്രേലിയ’ റിപ്പോർട്ടു ചെയ്തു. നഗരപ്രാന്തത്തിലുള്ള അക്രമിയുടെ വീട് റെയ്ഡ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
[*] Also Read സിഡ്നി ബീച്ചിൽ കൂട്ടക്കൊല, ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരുക്ക്
അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞെന്നും അയാളെപ്പറ്റി വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നും പൊലീസ് പറഞ്ഞു. രണ്ടാമത്തെയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. രണ്ടാമത്തെയാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ഇതിൽ നവീദ് ആണോ കൊല്ലപ്പെട്ടതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. ഭീകരാക്രമണമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു. അക്രമികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ബീച്ചിനടുത്തു പാർക്കു ചെയ്തിരുന്ന അക്രമികളുടെ കാറിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.
[*] Also Read ‘യഥാർഥ ഹീറോ’; തുരുതുരാ വെടിയുതിർക്കുന്ന അക്രമിയെ നിരായുധനായി ചെന്ന് കീഴടക്കി; കയ്യടിച്ച് ലോകം –വിഡിയോ
അന്വേഷണം നടക്കുകയാണെന്നും അക്രമികളുടെ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തു വിടില്ലെന്നും പൊലീസ് പറഞ്ഞു. അക്രമികളുടെ പശ്ചാത്തലവും കൂടുതൽപേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുകയാണെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls— The Spectator Index (@spectatorindex) December 14, 2025
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയായിരുന്നു വെടിവയ്പ്പ്. ഹനൂക്ക ആഘോഷത്തിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. 29 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബീച്ചിനടുത്തുള്ള ഒരു നടപ്പാലത്തിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സംപ്രേഷണം ചെയ്തു. തോക്കുധാരിയെ ഒരാൾ ധീരമായി നേരിടുകയും നിരായുധനാക്കുകയും ചെയ്യുന്നത് വിഡിയോയിലുണ്ട്. ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. ജൂതൻമാർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.
∙ എന്താണ് ഹനൂക്ക
ഹനൂക്കയുടെ ആദ്യ ദിവസം ആഘോഷിക്കാൻ ബോണ്ടി ബീച്ചിൽ ഒരു പരിപാടി നടക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഹനൂക്ക ജൂതന്മാരുടെ വെളിച്ചത്തിന്റെ ഉത്സവമാണ്. 2000 വർഷങ്ങൾക്കു മുൻപ് തങ്ങളുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശത്തിനുവേണ്ടി യഹൂദന്‍മാർ ഗ്രീക്കുകാർക്കെതിരെ നേടിയ വിജയത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. എട്ടു ദിവസത്തെ ആഘോഷമാണിത്. വിളക്കുകൾ തെളിച്ചും പാട്ടുപാടിയും ജനം ഇതു ആഘോഷിക്കും. കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. English Summary:
Bondi Beach shooting: The attack is under investigation, with authorities working to determine the motive and identify all involved parties. The incident happened during a Hanukkah celebration at Bondi Beach
Pages:
[1]