ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി; സന്ദർശനം വൈസ് ചാൻസലർ നിയമന തർക്കത്തിനിടെ
/uploads/allimg/2025/12/4291419945210834949.jpgതിരുവനന്തപുരം∙ വി.സി നിയമന തർക്കത്തിനിടെ ഗവർണറും മുഖ്യമന്ത്രിയും ലോക്ഭവനിൽ കൂടിക്കാഴ്ച നടത്തി. വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാനെത്തിയതാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റു വിഷയങ്ങൾ ചർച്ചയായോ എന്നു വ്യക്തമല്ല.
[*] Also Read ‘മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് മത്സരിക്കും; സിപിഎമ്മുമായി സഹകരിക്കില്ല, ബിജെപിയുടെ പിന്തുണ വേണ്ട’
കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലറായി ആരെ നിയമിക്കണമെന്നു ഗവർണറും സംസ്ഥാന സർക്കാരുമായി ധാരണയാകാത്ത സാഹചര്യത്തിൽ ആ ജോലി സുപ്രീം കോടതി ഏറ്റെടുത്തിരുന്നു. ഇരു സർവകലാശാലകളിലേക്കും ചുരുക്കപ്പട്ടിക തയാറാക്കിയ ജസ്റ്റിസ് സുധാംശു ധൂലിയ സമിതിയോട് വി.സി സ്ഥാനത്തേക്കുള്ള പേരുകൾ മുൻഗണനാക്രമത്തിൽ നൽകാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. 17ന് അകം രഹസ്യരേഖയായി നൽകണം. കേസ് ഇനി പരിഗണിക്കുന്ന 18നു കോടതി തീരുമാനം പ്രഖ്യാപിച്ചേക്കും.
[*] Also Read ‘സിപിഎം ഗാന്ധിപ്രതിമ തകര്‍ത്തത് ആരെ സന്തോഷിപ്പിക്കാന്‍? മുഖ്യമന്ത്രി അണികളെ നിയന്ത്രിക്കണം, ഗുരുതര പ്രത്യാഘാതമുണ്ടാകും’
നിയമമന്ത്രി പി.രാജീവും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവുമാണ് വി.സി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. സാങ്കേതിക സർവകലാശാലയിലേക്ക് (കെടിയു) ഗവർണർ നിർദേശിച്ച ഡോ.സിസ തോമസിന്റെ പേരിൽ തട്ടി ചർച്ച പൊളിയുകയായിരുന്നു. ഇരു സർവകലാശാലകളിലേക്കും മുഖ്യമന്ത്രി നിർദേശിച്ച ആദ്യ പേരുകാരുടെ കാര്യത്തിൽ പുനഃപരിശോധനയാകാമെന്നും എന്നാൽ ഡോ.സിസയെ അംഗീകരിക്കാനാകില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി. സർക്കാർ–ഗവർണർ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ്സുപ്രീംകോടതി ഇടപെടൽ ഉണ്ടായത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Pinarayi Vijayan-Governor Meeting: Chief Minister Pinarayi Vijayan met Governor Rajendra Vishwanath Arlekar at Lok Bhavan amidst the ongoing dispute over Vice-Chancellor appointments.
Pages:
[1]