കോർപറേഷനുകളിൽ ഇടതിന്റെ കനൽത്തരി; മേയറെ തീരുമാനിക്കാൻ തലപുകച്ച് സിപിഎം
/uploads/allimg/2025/12/79520311854895990.jpgകോഴിക്കോട്∙ തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റെണ്ണത്തിൽ കേരളത്തിൽ ഇടതുമുന്നണി മുന്നിലെത്തിയ ഏക കോർപറേഷനായ കോഴിക്കോട്ട് മേയർ സ്ഥാനാർഥിയായി സിപിഎം കണ്ടുവച്ച സി.പി.മുസാഫർ അഹമ്മദ് തോറ്റതോടെ മേയറായി ആരെ അവതരിപ്പിക്കുമെന്ന ചർച്ചകളിലേക്ക് സിപിഎം. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഞായറാഴ്ച ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലാ നേതൃയോഗത്തിൽ ഇതിൽ തീരുമാനമായില്ല.
[*] Also Read ‘മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് മത്സരിക്കും; സിപിഎമ്മുമായി സഹകരിക്കില്ല, ബിജെപിയുടെ പിന്തുണ വേണ്ട’
നിലവിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കൂടിയായ ഡോ.എസ്.ജയശ്രീക്കാണ് ചർച്ചകളിൽ മുൻതൂക്കം. വനിതകൾക്ക് സംവരണം ചെയ്ത മുൻ കൗൺസിലിലെ മേയർ സ്ഥാനത്തേക്ക് 2020 ൽ ജയശ്രീയെ പരിഗണിച്ചെങ്കിലും ബീന ഫിലിപ്പിനാണ് അവസരം ലഭിച്ചത്. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പലായിരിക്കെ വിരമിച്ച ജയശ്രീ അധ്യാപകസംഘടനയിലൂടെയാണ് നേതൃനിരയിലേക്ക് എത്തിയത്. കോട്ടൂളി വാർഡിൽ രണ്ടാം തവണയും വിജയിച്ചു.
[*] Also Read കണ്ണൂർ കോർപറേഷനിൽ യുഡിഎഫിനു ഭരണത്തുടർച്ച; ആരാകും മേയർ?, ചർച്ചകൾ സജീവം
ഇത്തവണ ജനറൽ തലത്തിലേക്ക് മേയർ പദവി മാറിയ സാഹചര്യത്തിൽ ഭൂരിപക്ഷം ലഭിക്കുന്നതോടെ സി.പി.മുസാഫർ അഹമ്മദിനെ മേയറാക്കുകയും ഡപ്യൂട്ടി മേയറായി എസ്.ജയശ്രീയെ നിയോഗിക്കാനുമായിരുന്നു ധാരണ. എന്നാൽ മീഞ്ചന്ത വാർഡിൽ മുസാഫർ അഹമ്മദിന്റെ തോൽവിയാണ് പാർട്ടിക്കുള്ളിൽ മേയർ പദവിക്കായുളള ചർച്ചകൾ വീണ്ടും സജീവമാക്കിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
കൗൺസിലിലേക്ക് ജയിച്ചുകയറിയ വി.പി.മനോജ്, ഒ.സദാശിവൻ, കെ.രാജീവ് എന്നിവരുടെ പേരുകളും മേയർ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. മുൻ ഡപ്യൂട്ടി കലക്ടർ കൂടിയായ ഇ.അനിതകുമാരി ഡപ്യൂട്ടി മേയറായി പരിഗണിക്കുന്നതും ചർച്ചയിലുണ്ട്. എന്നാൽ മേയർ, ഡപ്യൂട്ടി മേയർ പദവികൾ രണ്ടും സ്ത്രീകൾക്ക് നൽകേണ്ടതുണ്ടോ എന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്. പുരുഷ മേയർ എത്തിയാൽ ഡപ്യൂട്ടി മേയറായി ജയശ്രീക്കാവും സാധ്യത.
[*] Also Read ‘സിപിഎം ഗാന്ധിപ്രതിമ തകര്‍ത്തത് ആരെ സന്തോഷിപ്പിക്കാന്‍? മുഖ്യമന്ത്രി അണികളെ നിയന്ത്രിക്കണം, ഗുരുതര പ്രത്യാഘാതമുണ്ടാകും’
45 വർഷത്തോളമായി തുടർച്ചയായി ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പറേഷനില്‍ ഇത്തവണ എല്‍ഡിഎഫിന് ഇടതുസ്വതന്ത്രർ ഉൾപ്പെടെ 35 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ 75 ൽ 50 സീറ്റ് നേടിയ അപ്രമാദിത്വത്തിൽ നിന്നാണ് ഈ തിരിച്ചടി. വാർഡ് പുനർനിർണയത്തിനു ശേഷം 76 സീറ്റായി മാറിയ കോഴിക്കോട് കോർപറേഷനിൽ ബിജെപിയും കോൺഗ്രസും മികച്ച മുന്നേറ്റമാണ് നടത്തിയത്. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ബിജെപി എത്തിയപ്പോൾ കഴിഞ്ഞ കൗൺസിലിൽ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പെടെ 28 സീറ്റാണ് ഇത്തവണ നേടിയത്. English Summary:
Kozhikode Mayor Election results: Kozhikode Mayor Selection is currently a point of discussion after the local body elections. The CPM is considering options after C.P. Muzaffar Ahmed\“s defeat, with Dr. S. Jayasree being a leading candidate.
Pages:
[1]