ആക്രമിയെ വൈറും കയ്യോടെ നേരിട്ട ‘ഹീറോ’, അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരൻ; വെടിയേറ്റിട്ടും ധീരതയോടെ പോരാടി – വിഡിയോ
/uploads/allimg/2025/12/5829432528664383793.jpgസിഡ്നി∙ ബോണ്ടി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ നടന്ന വെടിവയ്പ്പിൽ ആക്രമിയെ വെറും കയ്യോടെ നേരിട്ടയാളെ തിരിച്ചറിഞ്ഞു. സിഡ്നിയിൽ പഴക്കച്ചവടക്കാരനായ അഹമ്മദ് അൽ അഹമ്മദാണ് അക്രമിയെ ധീരതയോടെ നേരിട്ടത്. 43കാരനായ അഹമ്മദിന് രണ്ട് തവണ വെടിയേറ്റിരുന്നു. സിഡ്നി വെടിവയ്പ്പിലെ ഹീറോയായി വിലയിരുത്തപ്പെടുന്ന അഹമ്മദിന്റെ ഇടപെടൽ കൊണ്ടാണ് അക്രമികളിൽ ഒരാളെ നിരായുധനാക്കിയത്. അഹമ്മദ് സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
[*] Also Read സിഡ്നിയിലെ കൂട്ടക്കൊല: അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു; ആരാണ് നവീദ് അക്രം? എന്താണ് ഹനൂക്ക?
After Brown University, massive shooting was seen during the festival of Hanukkah on the Jewish people at Bondi Beach in Sydney Australia
Seen here is a brave man single handedly taking down on the shooter
Incredible pic.twitter.com/DfoFzVKYjv— Dennis jacob (@12431djm) December 14, 2025
ആക്രമി വെടിയുതിർക്കുന്നതിനിടെ, നിരായുധനായ ഒരാൾ തോക്കുധാരികളെ സധൈര്യം നേരിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വൈകാതെ ഇത് അഹമ്മദാണെന്ന് തിരിച്ചറിയുകയായിരുന്നു. കാറുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന ശേഷമാണ് തോക്കുധാരിയുടെ അടുത്തേക്ക് ഓടി വന്ന അഹമ്മദ് ഇയാളെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്തത്. തുടർന്ന് തോക്ക് അക്രമിക്ക് നേരെ ചൂണ്ടുകയും ചെയ്തു.English Summary:
Ahmed Al Ahmad, The Bondi Beach Hero: Sydney shooting hero, Ahmed Al Ahmad, is being hailed for his bravery after confronting a gunman at a Jewish festival in Bondi Beach.
Pages:
[1]