‘ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചു’; സിഡ്‌നിയിലെ വെടിവയ്പ്പിൽ പ്രതികരിച്ച് നെതന്യാഹു
/uploads/allimg/2025/12/6441431999623149562.jpgടെൽ അവീവ്∙ സിഡ്‌നിയിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു.
[*] Also Read ആക്രമിയെ വൈറും കയ്യോടെ നേരിട്ട ‘ഹീറോ’, അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരൻ; വെടിയേറ്റിട്ടും ധീരതയോടെ പോരാടി – വിഡിയോ
ഓസ്ട്രേലിയ, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് 3 മാസം മുൻപ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരാമർശിച്ചു. ‘‘താങ്കളുടെ നയം ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകർന്നു’’ എന്ന കത്തിലെ വാചകമാണ് നെതന്യാഹു ഉയർത്തിക്കാണിച്ചത്. നേതാക്കൾ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ പടരുന്ന അർബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമർശിച്ചു.
[*] Also Read സിഡ്നിയിലെ കൂട്ടക്കൊല: അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു; ആരാണ് നവീദ് അക്രം? എന്താണ് ഹനൂക്ക?
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്. 29 പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്. നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു. അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. രണ്ടാമത്തെയാൾ സാരമായ പരുക്കുകളോടെ പിടിയിലായി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
The Israeli PM accuses Australia of fueling anti-Semitism following the attack on a Jewish event and criticism related to the Palestinian issue. This stems from Australia\“s stance on Palestine, which Netanyahu believes emboldens anti-Jewish sentiment.
Pages:
[1]