വാകത്താനത്ത് പുലിയിറങ്ങിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം; വ്യാജമെന്ന് വനംവകുപ്പും പൊലീസും
/uploads/allimg/2025/12/4009479082742171071.jpgകോട്ടയം∙ വാകത്താനത്ത് പുലിയിറങ്ങിയെന്ന് അഭ്യൂഹം. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. എന്നാൽ പ്രചാരണം തെറ്റാണെന്ന് പൊലീസും വനം വകുപ്പും സ്ഥിരീകരിച്ചു. വ്യാജ പ്രചാരണത്തിനു പിന്നിലാരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
[*] Also Read ഹോസ്റ്റലിൽ കയറി യുവതിയെ കടന്നുപിടിച്ചു, സമീപത്തെ വീട്ടിലും അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ
പാണ്ടൻചിറ ഭാഗത്ത് ഞായറാഴ്ച വൈകിട്ട് പുലി ഇറങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പ്രചാരണമുണ്ടായത്. ഒരു വയോധികൻ പുലിയെ കണ്ടു എന്ന തരത്തിലായിരുന്നു പ്രചാരണം. പിന്നീട്, വനം വകുപ്പിന്റെ ജീപ്പിൽ നിന്നും പുലി ചാടിപ്പോയി എന്ന് നാട്ടുകാരിൽ ചിലർ പൊലീസിനോടു പറഞ്ഞു. എന്നാൽ വനം വകുപ്പിന്റെ വാഹനം ഈ ഭാഗത്തുകൂടി കടന്നുപോയിട്ടില്ലെന്നും വാകത്താനം വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശമല്ലെന്നും പൊലീസ് പറഞ്ഞു.English Summary:
Leopard sighting hoax in Vakathanam, Kerala, sparked panic among locals. Authorities have confirmed the social media reports of a leopard being spotted are false, and they are investigating the source of the rumor.
Pages:
[1]