മണിപ്പുരിലെ മെയ്തെയ്, കുക്കി എംഎൽഎമാരെ ഒരുമിച്ച് കൊണ്ടുവന്ന് ബിജെപി; കേന്ദ്ര നേതൃത്വവുമായി ചർച്ച, സർക്കാർ രൂപീകരണം ലക്ഷ്യം?
/uploads/allimg/2025/12/7270141604492944555.jpgന്യൂഡൽഹി∙ മണിപ്പുരിൽ നീണ്ടുനിന്ന അശാന്തിയുടെ നാളുകൾക്കൊടുവിൽ സംസ്ഥാനത്തെ മെയ്തെയ്, കുക്കി വിഭാഗങ്ങളിൽ നിന്നുള്ള ബിജെപി എംഎൽഎമാരെ ഒരുമിച്ചിരുത്തി ചർച്ച നടത്തി ബിജെപി കേന്ദ്ര നേതൃത്വം. 2023 മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് ഇരുവിഭാഗങ്ങളിൽ നിന്നുള്ളവരും ഒരുമിച്ച് ഒരു യോഗത്തിൽ പങ്കെടുക്കുന്നത്. ഇതോടെ രാഷ്ട്രപതി ഭരണത്തിൽ തുടരുന്ന സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായി സൂചനകൾ പുറത്തുവന്നു. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
[*] Also Read സർക്കാർ അറിഞ്ഞാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ആശങ്കയുണ്ട്; മണിപ്പുരിൽ ഒരു സർക്കാർ ഉണ്ടാകണം: മോഹൻ ഭാഗവത്
ഡിസംബർ 12ന് രാഷ്ട്രപതി ദ്രൗപദി മുർമു മണിപ്പുരിൽ സന്ദർശനം നടത്തിയിരുന്നു. പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ചിരുത്തി ബിജെപി ചർച്ച നടത്തിയത്. മണിപ്പുരിലെ രാഷ്ട്രപതി ഭരണം 2026 ഫെബ്രുവരി വരെയാക്കി നേരത്തെ നീട്ടിയിരുന്നു. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ഇനിയും നീട്ടുന്നതിന് പാർലമെന്റിന്റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ അനുമതി ആവശ്യമാണ്. ഇതോടെയാണ് സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് ബിജെപി കടന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @blsanthosh/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Meitei and Kuki MLAs Meet for First Time: Manipur unrest sees BJP taking initiative to form a new government. The BJP leadership convened a meeting with Meitei and Kuki MLAs to discuss government formation after a period of unrest in Manipur.
Pages:
[1]