കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞു; ചണ്ഡിഗഡിൽ കാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം
/uploads/allimg/2025/12/1341300527092838150.jpgചണ്ഡിഗഡ്∙ കാർ കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്കു ദാരുണാന്ത്യം. കമൽജീത് കൗർ, ജാസ് കരൺ സിങ് എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിലെ ദൃശ്യപരത കുറഞ്ഞതിനെത്തുടർന്നാണ് അപകടമുണ്ടായത്.
[*] Also Read ‘നീതി ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കണം, നീതി തേടുന്നവരുടെ സഹിഷ്ണുതയെ പരീക്ഷിക്കരുത്’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
മൂടൽമഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മോഗ ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകരായിരുന്നു ദമ്പതികൾ.
[*] Also Read ആക്രമിയെ വൈറും കയ്യോടെ നേരിട്ട ‘ഹീറോ’, അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരൻ; വെടിയേറ്റിട്ടും ധീരതയോടെ പോരാടി – വിഡിയോ
മൂടൽമഞ്ഞ് കാരണം നിരവധി റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ചണ്ഡിഗഡ് പൊലീസ് പറഞ്ഞു. വാഹനങ്ങൾ വേഗത കുറയ്ക്കുകയും മറ്റു വാഹനങ്ങളുമായി അകലം പാലിക്കുകയും ചെയ്യണമെന്നാണ് നിർദേശം.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BhagwantMann എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Chandigarh road accident leads to tragic death of teacher couple due to dense fog in Punjab\“s Moga district. The car lost control and fell into the canal due to poor visibility, resulting in the immediate death of both individuals. Authorities urge drivers to exercise caution and reduce speed while driving in foggy conditions.
Pages:
[1]