വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്നു; 3 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ
/uploads/allimg/2025/12/2813122734329642330.jpgമുംബൈ∙ ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ 3 വർഷങ്ങൾക്കു ശേഷം ഭർത്താവ് പിടിയിൽ. ബദലാപുർ ഈസ്റ്റിലെ താമസക്കാരനായ രൂപേഷ് ആണ് അറസ്റ്റിലായത്. 2022 ജൂലൈയിലാണ് രൂപേഷിന്റെ ഭാര്യ നീരജ മരിച്ചത്.
[*] Also Read ഹോസ്റ്റലിൽ കയറി യുവതിയെ കടന്നുപിടിച്ചു, സമീപത്തെ വീട്ടിലും അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ
അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. തുടർന്നാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിയത്. നീരജയെ രൂപേഷ് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
[*] Also Read കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞു; ചണ്ഡിഗഡിൽ കാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം
രൂപേഷും നീരജയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി. സൃഹൃത്തുക്കളായ ഋതികേഷ് രമേഷ് ചൽകെ, കുനൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്നാണ് രൂപേഷ് നീരജയെ ഒഴിവാക്കാൻ പദ്ധതി തയ്യാറാക്കിയത്. തുടർന്ന് മൂവരും ചേർന്ന് വിഷപ്പാമ്പിനെ സംഘടിപ്പിക്കുകയും ഇതിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ രൂപേഷിന്റെ സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
A husband has been arrested three years after allegedly using a venomous snake to kill his wife in Mumbai. The investigation revealed the death was not accidental, but a premeditated murder carried out with the help of accomplices. The husband and his friends have been arrested.
Pages:
[1]