എപ്സ്റ്റൈൻ ഫയൽ: ഇന്ത്യയ്ക്ക് പുതിയ പ്രധാനമന്ത്രിയെ കിട്ടുമെന്ന് പൃഥ്വിരാജ് ചവാൻ, പിന്നാലെ വിശദീകരണം
/uploads/allimg/2025/12/1276017635076911596.jpgമുംബൈ ∙ ബാലപീഡന കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈന്റെ ഫയലുകൾ യുഎസ് പുറത്തുവിടുന്നതോടെ രാജ്യത്തിനു പുതിയ പ്രധാനമന്ത്രിയെ ലഭിച്ചേക്കാമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്റെ വാക്കുകൾ ചർച്ചയായി. ഒരു മാസത്തിനുള്ളിൽ രാജ്യത്തിന് മഹാരാഷ്ട്രക്കാരനായ പ്രധാനമന്ത്രിയെ ലഭിക്കുമെന്ന് ആദ്യം അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണു പിന്നീടുവിശദീകരണം നൽകിയത്.
[*] Also Read തായ്‌ലൻഡ്– കംബോഡിയ സംഘർഷം; ട്രംപിന്റെ ഇടപെടൽ ഫലം കണ്ടില്ല
‘‘ രാജ്യത്തു നേതൃമാറ്റം ഉണ്ടാകുമെന്നു സൂചിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. മഹാരാഷ്ട്രക്കാരൻ പ്രധാനമന്ത്രിയാകണമെങ്കിൽ നിലവിലുള്ളയാൾ മാറണമല്ലോ. 19നു പുറത്തുവരാനിരിക്കുന്ന എപ്സ്റ്റൈൻ ഫയലിൽ വിവിധ രാജ്യങ്ങളിലെ ഒട്ടേറെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട രഹസ്യ ഓപ്പറേഷൻ വിവരങ്ങൾ ഉണ്ടെന്നാണറിയുന്നത്. പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ തുടങ്ങിയവരുടെ പല വിവരങ്ങളും അതിലുണ്ട്. ഇപ്പോൾ തന്നെ ചില പേരുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. അതുകൊണ്ടാണു നേതൃമാറ്റം ഉണ്ടാകുമെന്നു പറഞ്ഞത്,’’ ആരുടെയെങ്കിലും പേരോ വിവരമോ പരാമർശിക്കാതെ ചവാൻ പറഞ്ഞു.
[*] Also Read ഈ യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം
സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള സമൂഹമാധ്യമക്കുറിപ്പിനെ തുടർന്ന് ഒട്ടേറെപ്പേർ തന്നോട് ഇതെക്കുറിച്ചു ചോദിച്ചെന്നും വെളിപ്പെടുത്തി. ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസമാണ് ഒപ്പുവച്ചത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Facebook.com/prithvrj എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Epstein File: Prithviraj Chavan Links Epstein File To New Indian PM, Sparks Controversy. Later clarified that his social media post was intended to indicate a potential change without naming any specific individuals.
Pages:
[1]