നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ ഒരാഴ്ചയ്ക്കകം; വിധി ഊമക്കത്തായി പ്രചരിച്ചത് ഡിജിപിയെ അറിയിച്ചു
/uploads/allimg/2025/12/5013393812966167037.jpgതിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പ്രോസിക്യൂഷനു കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
[*] Also Read മൊഴികളിൽ വൈരുധ്യം; അമ്മയെ വിസ്തരിച്ചില്ല: അതിജീവിതയോട് ദിലീപിനുള്ള വൈരാഗ്യം തെളിയിക്കാനാകാതെ പ്രോസിക്യൂഷൻ
വിചാരണക്കോടതിയുടെ വിധിയിൽ അപ്പീൽ പോകുമെന്ന് മന്ത്രി പി.രാജീവ് ഇന്നലെ പറഞ്ഞിരുന്നു. വിധി തൃപ്തികരമല്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കും. ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
[*] Also Read ‘അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം’; അതിജീവിതയ്ക്കൊപ്പമെന്ന് ആവർത്തിച്ച് മഞ്ജു വാരിയർ
വിധിയെക്കുറിച്ച് ഊമക്കത്ത്: ഡിജിപിയെ അറിയിച്ചു
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
കേസിലെ വിധിപരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു എം.പൗലോസ് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് അറിയിച്ചു. വിധി പറയുന്നതിന് ഒരാഴ്ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങൾ ഊമക്കത്തായി ചിലർക്കു ലഭിച്ചെന്ന് ഡിജിപിക്കു നൽകിയ കുറിപ്പിലുണ്ട്.
വിധിക്കു മുൻപേ അതിലെ ചില വിവരങ്ങൾ ഉൾപ്പെടുത്തി ഊമക്കത്ത് ഇറങ്ങിയെന്നതു വിവാദമായിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിനു കത്ത് നൽകിയിരുന്നു. English Summary:
Actress Assault Case Appeal: The Kerala government plans to appeal the trial court\“s verdict acquitting actor Dileep in the actress assault case within a week. The investigation into the anonymous letter circulating details of the verdict before it was pronounced has been reported to the DGP.
Pages:
[1]