വിമർശനങ്ങൾക്കിടെ ദിലീപിനെ ഒഴിവാക്കി: ക്ഷേത്ര ഉത്സവത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടനം മാറ്റി
/uploads/allimg/2025/12/901009835695758997.jpgകൊച്ചി∙ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായതോടെ ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നാളെ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിലാണു മാറ്റം വന്നത്.
[*] Also Read നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ ഒരാഴ്ചയ്ക്കകം; വിധി ഊമക്കത്തായി പ്രചരിച്ചത് ഡിജിപിയെ അറിയിച്ചു
കൂപ്പൺ ഉദ്ഘാടനം ദിലീപ് നടത്തുമെന്നു കാണിച്ച് പോസ്റ്ററുകളടക്കം അച്ചടിച്ചിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ശക്തമായതിനു പിന്നാലെ കൊച്ചിൻ ദേവസ്വം ബോർഡിലും എതിർപ്പുയർന്നു. തുടർന്ന് വിഷയം പരിഹരിക്കാൻ ക്ഷേത്ര ഉപദേശക സമിതിക്ക് ബോര്‍ഡ് നിർദേശം നൽകി.
[*] Also Read മൊഴികളിൽ വൈരുധ്യം; അമ്മയെ വിസ്തരിച്ചില്ല: അതിജീവിതയോട് ദിലീപിനുള്ള വൈരാഗ്യം തെളിയിക്കാനാകാതെ പ്രോസിക്യൂഷൻ
താൻ ചടങ്ങിൽനിന്ന് പിന്മാറുകയാണെന്ന് ദിലീപ് തന്നെ അറിയിച്ചുവെന്ന് ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷൻ ബി.അശോക് കുമാർ വ്യക്തമാക്കി. വിവാദങ്ങൾക്കിടെ താൻ വരുന്നില്ലെന്ന് ദിലീപ് അറിയിച്ചതായാണ് അദ്ദേഹം പറഞ്ഞത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
നാളെ നടത്താനിരുന്ന കൂപ്പൺ വിതരണ ചടങ്ങ് ബുധനാഴ്ചത്തേക്ക് മാറ്റിയതായി ക്ഷേത്രം ഉപദേശക സമിതി അറിയിച്ചിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാലാണ് ഇതെന്നും അറിയിപ്പില്‍ പറയുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ActorDileep എന്ന ഫെയ്സ്ബുക്ക് പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Dileep Steps Down from Temple Event: Dileep dropped from a temple event in Kochi after facing significant criticism on social media regarding his participation. Following the backlash and opposition from the Cochin Devaswom Board, the actor himself withdrew from the inauguration, leading to its postponement.
Pages:
[1]