സിപിഎം സ്വതന്ത്രന് കിട്ടിയത് ഒരു വോട്ട്; വോട്ടിട്ടത് സമ്മതിച്ച സിപിഎം പ്രവർത്തകനു ഭീഷണി
/uploads/allimg/2025/12/8707564067178472243.jpgമണ്ണാർക്കാട് (പാലക്കാട്)∙ സ്വന്തം സ്ഥാനാർഥിക്ക് വോട്ടു ചെയ്ത \“കുറ്റ ത്തിന്\“ സിപിഎം പ്രവർത്തകനെതിരെ പാർട്ടിയുടെ ഭീഷണി! നഗരസഭ ഒന്നാം വാർഡായ കുന്തിപ്പുഴയിൽ ഒരു വോട്ടു മാത്രം ലഭിച്ച സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിക്കു വോട്ടു ചെയ്ത കുളർമുണ്ട് ബ്രാഞ്ച് അംഗം ഹനീഫയ്ക്കെതിരെയാണു പാർട്ടി നടപടിക്കൊരുങ്ങുന്നത്. സിപിഎം സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാന് ഒരു വോട്ടു മാത്രമാണു ലഭിച്ചത്. ഈ വോട്ട് താൻ ചെയ്തതാണെന്നു ഹനീഫ പറഞ്ഞിരുന്നു.
[*] Also Read രൂപപ്പെട്ടു, സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്ന അസാധാരണ ‘പാറ്റേൺ’; 2026ൽ പിണറായി മത്സരിക്കില്ലേ? അനക്കമില്ലാതെ ‘3.0 ലോഡിങ്’; മുന്നിൽ 2 വഴി
വാർഡിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച സിദ്ദിഖ് കുന്തിപ്പുഴ 179 വോട്ടുമായി രണ്ടാം സ്‌ഥാനത്ത് എത്തിയിരുന്നു. ഇദ്ദേഹത്തിനു സിപിഎം വോട്ട് മറിച്ചുകൊടുത്തെന്ന് ആരോപണമുണ്ട്. മുസ്ലിം ലീഗിന്റെ കെ.സി.അബ്ദുറ ഹ്മാനാണു 312 വോട്ടു നേടി ജയിച്ചത്.
[*] Also Read സ്വതന്ത്രനെ മേയറാക്കി തിരുവനന്തപുരത്ത് എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? അപകടം മുന്നിൽക്കണ്ട് ബിജെപി
സ്‌ഥാനാർഥി പ്രഖ്യാപന കൺവൻഷനിൽ ഈ വാർഡിലെ സ്ഥാനാർഥിയെ സിപിഎം പ്രഖ്യാപിച്ചിരുന്നില്ല. പി.കെ.ശശി വിഭാഗവും യുഡിഎഫും ഇത് സിപിഎം -ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് ആരോപിച്ചതോടെ അവസാന മണിക്കൂറിലാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയത്. എന്നാൽ, വോട്ടു ചോദിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിരുന്നില്ല. തന്റെ വോട്ട് ജമാഅത്തെ ഇസ്ലാമിക്കു നൽകാനാവില്ലെന്നതിനാലാണു പാർട്ടി സ്വതന്ത്രനു വോട്ടു ചെയ്തതെന്നും ഇങ്ങനെ ഒറ്റപ്പെട്ടുപോകുമെന്നു കരുതിയില്ലെന്നും ഹനീഫ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
One Vote, One Voter: Why Is The CPM Threatening The Only Man Who Voted For Its Candidate?
Pages:
[1]