ഡൽഹിയിൽ കനത്ത പുകമഞ്ഞ്: 100 വിമാനങ്ങൾ റദ്ദാക്കി, 300ൽ അധികം വഴിതിരിച്ചുവിട്ടു; ഓറഞ്ച് അലർട്ട്
/uploads/allimg/2025/12/8578501820133763029.jpgന്യൂഡൽഹി∙ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായുള്ള കനത്ത പുകമഞ്ഞ് തുടരുന്നതിനെത്തുടർന്ന് നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. കാഴ്ചാപരിധി കുറവായതിനെത്തുടർന്ന് രാവിലെ ഇതുവരെ 100 വിമാനങ്ങൾ റദ്ദാക്കിയതായി ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. 300ൽ അധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്. എയർ ഇന്ത്യയും ഇൻഡിഗോയും യാത്രക്കാർക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
[*] Also Read വിമാനയാത്രയ്ക്കിടെ തളർന്നു വീണ യുഎസ് വനിതയ്ക്ക് രക്ഷകയായി എഐസിസി സെക്രട്ടറി; കയ്യടിച്ച് സമൂഹമാധ്യമം
രാവിലെ ആറുമണിക്ക് ദേശീയ തലസ്ഥാനത്തെ വായുഗുണനിലവാരം (എയർ ക്വാളിറ്റി ഇൻഡെക്സ് – എക്യുഐ) 456 ആയിരുന്നു. ഈ സീസണിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ എക്യുഐ ആയിരുന്നു അത്. ഞായറാഴ്ചത്തെ എക്യുഐ 461 ആയിരുന്നു. ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കിയശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്കു പുറപ്പെടാവൂ എന്ന് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അളക്കുന്ന 40 സ്റ്റേഷനുകളിൽ 38 എണ്ണത്തിലും എക്യുഐ ‘അതീവ ഗുരുതരം’ അവസ്ഥയിലായിരുന്നു. രണ്ട് സ്റ്റേഷനുകളിൽ ‘വളരെ മോശം’ എന്ന അവസ്ഥയിലും. അവസ്ഥ മോശമായതിനെത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Delhi Smog Disrupts Air Travel: Delhi smog and dense fog have led to the cancellation of over 100 flights and several train services due to poor visibility. The city\“s Air Quality Index has reached the \“Severe\“ category, prompting authorities to declare an Orange Alert.
Pages:
[1]