മഹാത്മാ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര്; ബിൽ ഇന്ന് അവതരിപ്പിക്കും
/uploads/allimg/2025/12/5029675713640653304.jpgന്യൂഡൽഹി∙ കേന്ദ്ര പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ) പേര് മാറ്റുന്ന ബിൽ ഉടൻ അവതരിപ്പിക്കും. വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി–ജി ആർഎഎം ജി ബിൽ), 2025 എന്നാണ് പുതിയ ബിൽ. അതിനിടെ ലോക്സഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു. ഉച്ചകഴിഞ്ഞ് ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
[*] Also Read ‘പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായ് മാറ്റിയേ’; ശബരിമല വിഷയത്തില്‍ പോറ്റിയെ പാർലമെന്റിലും \“കയറ്റി\“ പ്രതിഷേധം
2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്. ഇത് 2009ൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റുകയായിരുന്നു. ഗ്രാമീണ മേഖലകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവിദഗ്ധ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതായിരുന്നു പദ്ധതി. നിലവിൽ 15.4 കോടി പേർ പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. ഇതിൽ മൂന്നിലൊന്നും സ്ത്രീകളാണ്. English Summary:
Name change for MGNREGA : Name Change process is being initiated by the central government through a new bill to be introduced in Parliament.
Pages:
[1]