‘യുഡിഎഫ് വിപുലീകരിക്കും, ആരൊക്കെ വരുമെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല’
/uploads/allimg/2025/12/234383429755205591.jpgകോട്ടയം∙ യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരൊക്കെയാണ് വരാൻ പോകുന്നതെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല. എൽഡിഎഫിന്റെ ഭാഗമായുള്ളവരുണ്ടാകും, എൻഡിഎയുടെ ഭാഗമായുള്ളവരുണ്ടാകും, ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. എല്ലാം കാത്തിരുന്ന് കാണാമെന്ന് സതീശൻ പറഞ്ഞു.
[*] Also Read യുഡിഎഫ് വിജയം ആഘോഷമാക്കി മലപ്പുറം ജില്ലാ കെഎംസിസി
‘‘യുഡിഎഫ് ഒരു മുന്നണിക്കപ്പുറം വലിയൊരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. ഒരുപാട് വിഭാഗം ജനങ്ങളെയും ഇൻഫ്ലുവൻസർമാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്. കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല. ഇപ്പോൾ ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന സീറ്റുകളിലെത്തുകയാണ് ലക്ഷ്യം. ഇരട്ടി ജോലിയാണ് യുഡിഎഫ് പ്രവർത്തകർക്ക് വരാൻ പോകുന്നത്’’ –സതീശൻ പറഞ്ഞു.
[*] Also Read ഈ യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം
ആശയപരമായി യോജിക്കുന്നവരെ ഉള്‍പ്പെടുത്തി യുഡിഎഫ് വിപുലീകരിക്കണമെന്നും മുന്നണിയുടെ അടിത്തറ വർധിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും നേരത്തേ പറഞ്ഞിരുന്നു. എല്‍ഡിഎഫില്‍ വലിയ അസംതൃപ്തി പുകയുന്നുണ്ടെന്നും അവിടെ നിന്നുള്ളവര്‍ യുഡിഎഫിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നുമാണ് ലീഗ് നേതൃത്വം പറഞ്ഞത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
UDF to Strengthen Base and Expand Alliance : VD Satheesan stating their aim to strengthen the UDF alliance and broaden its base. They are optimistic about attracting members from LDF, NDA, and unaffiliated groups, creating a larger political platform for the upcoming elections.
Pages:
[1]