മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; അഭിനേതാവും എസ്ഐയുമായ ശിവദാസനെതിരെ കേസ്
/uploads/allimg/2025/12/6806949543056783024.jpgകണ്ണൂർ∙ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എസ്ഐയും സിനിമാ നടനുമായ പി.ശിവദാസനെതിരെ കേസ്. വെള്ളിയാഴ്ച രാത്രി 10.45ന് കീഴലൂർ എടയന്നൂരിലാണ് സംഭവം.
[*] Also Read ‘ആ സമയം ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നു’: പി.ടി.കുഞ്ഞുമുഹമ്മദ് കേസിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന ശിവദാസന്റെ കാർ കലുങ്കിൽ ഇടിച്ചശേഷം പുറകിലേക്ക് വന്ന് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറിന്റെ ഡ്രൈവർ പരിശോധിച്ചപ്പോഴാണ് ശിവദാസൻ മദ്യപിച്ചതായി കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ശിവദാസനെതിരെ കേസെടുക്കുകയുമായിരുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ ശ്രദ്ധേയനായത്. English Summary:
A police officer and actor, SI Sivadasan, who was arrested for drunk driving and causing an accident in Kannur. The incident occurred in Keezhallur Edayannur when Sivadasan\“s car collided with a culvert and another vehicle after he was driving under the influence.
Pages:
[1]