‘നാലര ലക്ഷം ട്രാൻസ്ഫർ ചെയ്യണം’; ബാങ്ക് ജീവനക്കാരുടെ സമയോചിത ഇടപെടൽ, ‘ഡിജിറ്റൽ അറസ്റ്റ്’ സംഘത്തിൽ നിന്നും വയോധികന് രക്ഷ
/uploads/allimg/2025/12/3987023622225071528.jpgകൊച്ചി∙ ‘‘എന്തു കാര്യത്തിനാണ് സാർ പണം ട്രാൻസ്ഫര്‍ ചെയ്യുന്നത്’’, തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ ചെക്കുമായെത്തിയ 64കാരനോട് ബാങ്ക് ജീവനക്കാർ ചോദിച്ചു. വർഷങ്ങളായുള്ള ഇടപാടുകാരനാണ്. ചോദ്യം കേട്ടതും താൻ പിന്നീട് വരാമെന്നു പറഞ്ഞ് അദ്ദേഹം പെട്ടെന്ന് പുറത്തേക്കിറങ്ങി. വയോധികന്റെ അസ്വാഭാവികമായ പെരുമാറ്റം കണ്ടതോടെ വൈപ്പിനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാർ ‘അലർട്ടാ’യി. ബാങ്ക് മാനേജർ റെസ്വിൻ ആർ.നാഥും ജീവനക്കാരും ചേർന്ന് പണമയയ്ക്കേണ്ട അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഉത്തരേന്ത്യയിലെ ഒരു വിലാസം.
[*] Also Read 6 മിനിറ്റോളം നിർത്താതെ വെടി, പിന്നാലെ തിരിച്ചടി; ബോണ്ടി ബീച്ചിലെ ഭീകരരെ പൊലീസ് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
തട്ടിപ്പു മണത്ത ബാങ്ക് അധികൃതര്‍ ഉടൻ പുറത്തേക്കിറങ്ങി വയോധികനെ അന്വേഷിച്ചു. ഉച്ച സമയമാണ്. കാറിൽത്തന്നെ, ഭയപ്പാടോടെ ഇരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ജീവനക്കാർ അദ്ദേഹത്തെ ആശ്വസിപ്പിച്ച് കാര്യങ്ങൾ തിരക്കി. താൻ രാവിലെ 9 മണി മുതൽ ഡിജിറ്റൽ അറസ്റ്റിലാണെന്ന വിവരമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. തന്നെ മുംബൈ പൊലീസ് വിളിച്ചിരുന്നുവെന്നും തട്ടിപ്പിലൂടെ ഉണ്ടാക്കിയ വലിയൊരു തുക തന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും അത് വൈകാതെ അക്കൗണ്ടിലെത്തും എന്നുമായിരുന്നു വിളിച്ചവർ പറഞ്ഞത്. മുംബൈ പൊലീസിന്റെ യൂണിഫോമും ഓഫിസും എല്ലാം കണ്ടാൽ യഥാർഥം. പണം അക്കൗണ്ടിലെത്തിയാല്‍ തന്റെ പേർക്ക് കേസെടുക്കുമെന്നും അത് ഒഴിവാക്കണമെങ്കിൽ നിലവിൽ അക്കൗണ്ടുകളിലുള്ള പണം അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ മറ്റു രണ്ടു ബാങ്കുകളിലുള്ള 78,000 രൂപ അയച്ചു. അതിനു േശഷമാണ് വൈപ്പിനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് എത്തിയത്. ഈ സമയത്തെല്ലാം തന്നെ തുടർച്ചയായി വിഡിയോ കോളിൽബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
[*] Also Read 16 ദിവസമായി ജയിലിലെന്ന് രാഹുൽ ഈശ്വർ; സഹകരിച്ചില്ലെന്നു പ്രോസിക്യൂഷന്‍: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം
നടന്നത് ഒരു സൈബർ തട്ടിപ്പ് ശ്രമമാണെന്നും സംഘത്തെ കൃത്യമായി പ്രതിരോധിക്കാമെന്നും ഇടപാടുകാരനെ ബോധ്യപ്പെടുത്തുകയാണ് ബാങ്ക് ആദ്യം ചെയ്തത്. തുടർന്ന്, വിശദമായ പരാതി സൈബർ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നൽകി. ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങൾ ഇ-ലോക്ക് ചെയ്യുകയും ചെയ്തു. 78,000 രൂപ നഷ്ടപ്പെട്ടതിലും 64കാരൻ പരാതി നൽകിയിട്ടുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Elderly Man Saved from Digital Arrest Scam: This incident highlights a bank\“s role in preventing a significant financial loss for a customer through vigilance and quick action, underscoring the importance of cybersecurity awareness and prompt reporting of suspected fraud.
Pages:
[1]