ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് വിണ് യുവതിക്ക് പരുക്ക്
/uploads/allimg/2025/12/1759990721343324713.jpgബെംഗളൂരു∙ ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ നാടകീയ രംഗങ്ങൾ. ഞായറാഴ്ച പുലർച്ചെ ബെംഗളൂരു നഗരത്തിലാണ് പൊലീസ് റെയ്ഡിനായി എത്തിയത്. ലഹരി പാർട്ടി നടക്കുന്നുവെന്ന് അയൽവാസികൾ പരാതി നൽകിയതോടെയാണ് പൊലീസ് ബ്രൂക്ക് ഫീൽഡിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്. ഇതോടെ പാർട്ടിയിൽ പങ്കെടുത്തിരുന്ന യുവതി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചു.
[*] Also Read മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; അഭിനേതാവും എസ്ഐയുമായ ശിവദാസനെതിരെ കേസ്
ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു 21വയസ്സുകാരിയായ യുവതിയുടെ ശ്രമം. ഇതിനിടെ നാലാം നിലയിൽ നിന്ന് യുവതി താഴേക്കു വീണു. പരുക്കേറ്റ യുവതിയെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ലഹരി പാർട്ടി നടത്തിയിരുന്ന സംഘത്തിൽ നിന്ന് പൊലീസ് പണം ആവശ്യപ്പെട്ടതായും ആരോപണം ഉയരുന്നുണ്ട്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം@Vijayavani_Digi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Woman Injured while Escaping Bangalore Drug Party Raid: Police are investigating the incident following complaints of a drug party at a private hotel in Brookefield. The woman is in critical condition, and allegations of police demanding money from the party organizers have surfaced.
Pages:
[1]