സാമ്പത്തിക ബാധ്യത: ഭാര്യയുടെ സാരിയിൽ കുരുക്ക് ഉണ്ടാക്കി 3 മക്കളെ കെട്ടിത്തൂക്കി കൊന്നു; പിന്നാലെ ആത്മഹത്യ ചെയ്ത് പിതാവ്
/uploads/allimg/2025/12/1104380834395655058.jpgപട്ന∙ ബിഹാറിലെ മുസാഫർപുരിൽ മൂന്ന് പെൺമക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുസാഫർപുർ സ്വദേശിയായ അമർനാഥ് റാം ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തന്റെ രണ്ട് ആൺമക്കളെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. അമർനാഥിന്റെ ഭാര്യ ഒരു വർഷം മുമ്പ് മരണപ്പെട്ടു. പെൺമക്കളായ അനുരാധ (12), ശിവാനി (7), രാധിക (6) എന്നിവരെയാണ് അമർനാഥ് കൊലപ്പെടുത്തിയത്. ആൺമക്കളായ ശിവം (6), ചന്ദൻ (5) എന്നിവർ രക്ഷപ്പെട്ടു.
[*] Also Read ‘നാലര ലക്ഷം ട്രാൻസ്ഫർ ചെയ്യണം’; ബാങ്ക് ജീവനക്കാരുടെ സമയോചിത ഇടപെടൽ, ‘ഡിജിറ്റൽ അറസ്റ്റ്’ സംഘത്തിൽ നിന്നും വയോധികന് രക്ഷ
ഭക്ഷണം നൽകിയ ശേഷമാണ് അമർനാഥ് കുട്ടികളെ കൊലപ്പെടുത്തിയത്. അഞ്ച് കുട്ടികളോടും സാരി കൊണ്ട് നിർമിച്ച കുരുക്ക് കഴുത്തിലിടാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളുടെ മരിച്ചുപോയ അമ്മയുടെ സാരിയാണ് ഇതിനുവേണ്ടി അമർനാഥ് ഉപയോഗിച്ചത്. തുടർന്ന് എല്ലാ കുട്ടികളോടും താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ആൺമക്കള്‍ ഇതു ചെയ്തില്ല. ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ തന്നോടും സഹോദരങ്ങളോടും കൂടെ വരാൻ പറഞ്ഞതെന്നും തുടർന്ന് കഴുത്തിൽ കുരുക്ക് ഇടാൻ പറഞ്ഞതെന്നും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 6 വയസുകാരൻ ശിവം പറഞ്ഞു.
[*] Also Read വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്നു; 3 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ
മുസാഫർപുരിലെ മിസ്രോലിയ ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയുടെ മരണശേഷം അഞ്ച് കുട്ടികളെ നോക്കാൻ അമർനാഥ് ബുദ്ധിമുട്ടിയിരുന്നുവെന്ന് ചില പ്രദേശവാസികൾ പറയുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയിരുന്നുെവന്നും അത് തിരികെ നൽകാൻ കഴിയാതിരുന്ന അമർനാഥ് മാനസിക സമ്മർദത്തിലായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം, സംഭവത്തിനു പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമല്ലെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം@tazzakhabren1 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Bihar Crime highlights the tragic incident in Muzaffarpur where a father killed his three daughters before committing suicide. The incident is under investigation to determine the exact cause, with initial reports suggesting financial distress and family issues as potential factors.
Pages:
[1]