‘അയ്യപ്പ സ്വാമിയേയും മക്കളേയും തൊട്ട് ആണയിടാം’; ജയിൽ മോചിതനായി രാഹുൽ ഈശ്വർ, പൂമാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ
/uploads/allimg/2025/12/8857083223195985563.jpgതിരുവനന്തപുരം∙ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടിസ് നല്‍കാതെയാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ പറഞ്ഞു. കേസിനെ കുറിച്ച് സംസാരിക്കരുതെന്ന് കോടതി നിർദേശമുണ്ടെന്നും രാഹുൽ പറഞ്ഞു.
[*] Also Read 16 ദിവസമായി ജയിലിലെന്ന് രാഹുൽ ഈശ്വർ; സഹകരിച്ചില്ലെന്നു പ്രോസിക്യൂഷന്‍: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യം
‘‘വ്യാഴാഴ്ച ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാൽ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ്. ഇലക്ഷൻ കഴിയുന്നത് വരെ അകത്തിടാൻ വേണ്ടിയായിരുന്നു ഈ നീക്കം. സ്വർണക്കൊള്ളയിൽ ക്യാംപെയിൻ ചെയ്യുമെന്ന പേടിയിലാണ് ഇങ്ങനെ ചെയ്തത്. അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. മെന്‍സ് കമ്മീഷനുവേണ്ടിയാണ് എന്റെ പോരാട്ടം. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ’’ – രാഹുൽ പറഞ്ഞു. ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. English Summary:
Mens Association Welcomes Rahul Easwar After Jail Release: He insists on his innocence, stating that the police\“s claim of serving a notice is false and that the delay in his bail was politically motivated due to his potential campaign involvement in the gold smuggling case.
Pages:
[1]