cy520520 Publish time Yesterday 01:21

‘പിന്നിൽ പാക്കിസ്ഥാൻ ബന്ധമുള്ള ലഷ്കർ–ടിആർഎഫ് ഭീകരർ, ആകെ 7 പ്രതികൾ’; പഹൽഗാം ഭീകരാക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

/uploads/allimg/2025/12/3197939401484951114.jpg



ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണം നടന്ന് എട്ട് മാസങ്ങൾക്കു ശേഷം, കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻ‌ഐ‌എ. ഭീകരസംഘടനയായ ലഷ്‌കറിന്റെ ഉന്നത കമാൻഡർ ഉൾപ്പെടെ ആകെ ഏഴ് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർക്കു പുറമെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കറെ തയിബ, ദ് റെസിസ്റ്റൻസ് ഫ്രണ്ട് എന്നീ രണ്ട് ഭീകര സംഘടനകളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ നടത്തിയ ഗൂഢാലോചനയെ കുറിച്ചും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

[*] Also Read ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് ഭീകരരെന്ന് സൂചന


ലഷ്കർ കമാൻഡറായ സാജിദ് ജാട്ടാണ് പഹൽഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. 1,597 പേജുള്ള കുറ്റപത്രത്തിൽ സാജിദിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിൽ ശ്രീനഗറിന് സമീപം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ട പാക്ക് ഭീകരരായ സുലൈമാൻ ഷാ, ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നിവരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, യുഎപിഎ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്തുവെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

[*] Also Read കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!


ഭീകരർക്ക് അഭയം നൽകിയെന്നാരോപിച്ച് ജൂൺ 22ന് എൻ‌ഐ‌എ അറസ്റ്റ് ചെയ്ത പർ‌വൈസ് അഹമ്മദ്, ബഷീർ അഹമ്മദ് എന്നീ രണ്ട് പ്രതികൾക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസിലെ മുഖ്യസൂത്രധാരനായ സാജിദ് ജാട്ട് ഇസ്‌ലാമാബാദിലെ എൽഇടി ആസ്ഥാനത്ത് നിന്നാണ് പ്രവർത്തിക്കുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. 2023ലെ ധാൻഗ്രി കൂട്ടക്കൊല, 2024 മേയിൽ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം, 2024 ജൂണിൽ റിയാസി ബസ് ആക്രമണം എന്നിവയ്ക്കു പിന്നിലും സാജിദ് ജാട്ടാണെന്നാണ് നിഗമനം.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Pahalgam terror attack chargesheet filed by NIA names seven accused, including Lashkar commanders. The chargesheet details the conspiracy behind the April 22nd attack that killed 26 people and highlights Pakistan\“s involvement.
Pages: [1]
View full version: ‘പിന്നിൽ പാക്കിസ്ഥാൻ ബന്ധമുള്ള ലഷ്കർ–ടിആർഎഫ് ഭീകരർ, ആകെ 7 പ്രതികൾ’; പഹൽഗാം ഭീകരാക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.