‘നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ടു ചെയ്തു, നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും’
/uploads/allimg/2025/12/4526464533715577846.jpgകൊച്ചി∙ നല്ല കമ്മ്യൂണിസ്റ്റുകള്‍ ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കക്ഷികള്‍ക്കപ്പുറം നിരവധി വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എന്നത് ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടം മാത്രമല്ല. ടീം യുഡിഎഫിന്റെ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. എറണാകുളം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
[*] Also Read ‘സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിനായി കോണ്‍ഗ്രസുമായി കൂടില്ല’
‘‘സിപിഎമ്മിലും, എല്‍ഡിഎഫിലും ഉള്ള പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് നഷ്ടമായപ്പോള്‍, ഇനി യുഡിഎഫിന് മാത്രമേ കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനാകൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. പരാജയം പഠിക്കുന്നതിനൊപ്പം വിജയവും പ്രത്യേകം പഠിക്കേണ്ടതാണ്. കേരളത്തിന് സമഗ്രമായ മാറ്റമാണ് ഇനി ആവശ്യം. സാമ്പത്തികമായി തകര്‍ന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ഖജനാവ് നിറക്കണം. ആത്മ വിശ്വാസത്തോടെ കൃത്യമായ പദ്ധതികളോടെയാണ് ഇത്തവണ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും. എറണാകുളം ജില്ലയിലെ പതിനാല് നിയമസഭാ സീറ്റും ഇത്തവണ നേടും’’ – സതീശൻ പറഞ്ഞു. ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ച ആയിരത്തി അഞ്ഞൂറോളം ജന പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ‘തുടക്കം മിഷന്‍ 2026’ നും കോൺഗ്രസ് തുടക്കമിട്ടു. English Summary:
VD Satheesan on UDF Victory in Kerala Local Body Election: He believes people have lost faith in the CPM and LDF and that only the UDF can uplift Kerala, expressing confidence in winning over 100 seats in the 2026 Assembly elections.
Pages:
[1]