പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിൽ; അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും, ഇത്യോപ്യയും ഒമാനും സന്ദർശിക്കും
/uploads/allimg/2025/12/252298300696022408.jpgന്യൂഡൽഹി∙ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി. തലസ്ഥാനമായ അമ്മാനിൽ എത്തിയ മോദിയെ ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ ജോർദാൻ സന്ദർശനം. ഈ സന്ദർശനം രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് മോദി ജോർദാനിലെത്തിയത്. ഡിസംബർ 15 മുതൽ 16 വരെ മോദി ജോർദാനിൽ ഉണ്ടാകും. ജോർദാനിലെ ഇന്ത്യൻ പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
[*] Also Read ‘കിങ്’ വന്നില്ല, ‘ഗോട്ടി’ന് മുന്നിൽ ‘കോലി, കോലി’ ആർപ്പുവിളി; മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സിയും ബാറ്റും സമ്മാനിച്ച് ജയ് ഷാ
വിദേശ സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, നരേന്ദ്ര മോദി ഡിസംബർ 16 മുതൽ 17 വരെ ഇത്യോപ്യയും സന്ദർശിക്കും. ഇത് ആദ്യമായാണ് മോദി ഇത്യോപ്യയിൽ എത്തുന്നത്. ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി മോദി വിശദമായ ചർച്ച നടത്തും. പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ മോദി ഒമാനിലും സന്ദർശനം നടത്തും. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരം, ഡിസംബർ 17 മുതൽ 18 വരെയാണ് മോദിയുടെ ഒമാൻ സന്ദർശനം. ഇത് രണ്ടാം തവണയാണ് മോദി ഒമാനിലെത്തുന്നത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @narendramodi/x എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
Pages:
[1]