മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ഭാര്യ, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും പൊള്ളലേറ്റു; ഇരുവർക്കും ദാരുണാന്ത്യം
/uploads/allimg/2025/12/8708104096080805389.jpgആലപ്പുഴ ∙ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച വീട്ടിൽ വച്ചാണ് സുജ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഘുവിനു പൊള്ളലേറ്റത്.
[*] Also Read പാലാരിവട്ടത്ത് മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി, വെള്ളക്കെട്ടിൽ വലഞ്ഞ് ജനം; പ്രതിഷേധവുമായി ഉമ തോമസ് എംഎൽഎ
ഇരുവരും വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായി പിണങ്ങിയ ദേഷ്യത്തിനു സുജ മണ്ണെണ്ണ ശരീരത്തിലൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. മക്കൾ: സുമോദ്, പരേതനായ സുകു. മരുമകൾ: അഞ്ജു.
((ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Fire Accident in Alappuzha: A tragic incident occurred in Alappuzha where a wife set herself on fire, and her husband, while attempting to save her, also succumbed to burn injuries. The couple died while undergoing treatment at a medical college in Vandanam.
Pages:
[1]