പാക് അധീന കശ്മീരിൽ നിർമാണ പ്രവർത്തനങ്ങളുമായി ലഷ്കറെ തയിബ; ഭീകരപ്രവർത്തനങ്ങൾക്കെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
/uploads/allimg/2025/12/5562951854561965652.jpgന്യൂഡൽഹി ∙ പാക് അധീന കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ ലഷ്കറെ തയിബ വർധിപ്പിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങൾക്കെന്ന് സംശയിക്കാവുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
[*] Also Read ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് വീണ് യുവതിക്ക് പരുക്ക്
ലഷ്കറെ തയിബ ഷാർദ പ്രദേശത്ത് നിർമിക്കുന്ന പുതിയ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മതപരമായ ആരാധനാലയമായും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായും ഒരുമിച്ചു പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണെന്നാണ് സൂചന. ഇത്തരത്തിൽ നാല് കേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പാക് അധീന കശ്മീരിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളുണ്ട്.
ആരാധനാലയങ്ങളുടെ മറവിൽ ഭീകരവാദ ലോഞ്ച് പാഡുകൾ തയ്യറാക്കാനാണ് ലഷ്കറിന്റെ നീക്കം. ലഷ്കറെ തയിബ പാക് അധീന കശ്മീർ യൂണിറ്റിന്റെ ഡപ്യൂട്ടി ആയ റിസ്‌വാൻ ഹനീഫ് പ്രദേശം സന്ദർശിക്കുകയും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതായുള്ള റിപ്പോർട്ടുകൾ ആശങ്ക ഉളവാക്കുന്നതാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Intelligence Report: Lashkar-e-Taiba is reportedly increasing infrastructure for terrorist activities in Pakistan Occupied Kashmir. Construction activities are suspected to be linked to terrorism, according to intelligence reports. These activities include building religious sites that also serve as command and control centers.
Pages:
[1]