‘വോട്ടുചോരിയുമായി ഇന്ത്യ സഖ്യത്തിനു ബന്ധമില്ല’: കോൺഗ്രസിനെ തള്ളി ഒമർ അബ്ദുല്ല
/uploads/allimg/2025/12/2065861988568332564.jpgശ്രീനഗര്‍ ∙ വോട്ടുചോരിയുമായി ഇന്ത്യാ സഖ്യത്തിനു യാതൊരു ബന്ധവുമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല. വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിമര്‍ശിച്ച് ‘വോട്ട് ചോര്‍ ഗഡ്ഡി ഛോഡ്’ എന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് തള്ളി ഇന്ത്യാ സഖ്യത്തിലെ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തിയത്.
[*] Also Read ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഗുരുതരം: അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ സ്കൂളിലേക്ക് വരേണ്ട, ഓൺലൈൻ ക്ലാസ്
‘‘ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റേതായ അജണ്ട നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വോട്ട് ചോരിയും എസ്ഐആറും കോണ്‍ഗ്രസ് പ്രധാന വിഷയങ്ങളാക്കിയതില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ല’’ – ഒമർ അബ്ദുല്ല പറഞ്ഞു.
നേരത്തെ, വോട്ട് ചോരി ആരോപണങ്ങളെ ഒമര്‍ അബ്ദുല്ല പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷതയുടെയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു അന്ന് ഒമർ പറഞ്ഞത്. എന്നാല്‍, തിരഞ്ഞെടുപ്പിനു പിന്നാലെ നിതീഷ് കുമാറിനെയും സ്ത്രീകൾക്കു വേണ്ടി നടപ്പിലാക്കിയ പദ്ധതികളെയും ഒമർ അഭിനന്ദിച്ചിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Omar Abdullah Rejects Congress\“s \“Vote Theft\“ Claim: Omar Abdullah dismisses any connection between the India Alliance and vote rigging allegations. Each political party is free to set its own agenda, and the National Conference has nothing to say about the Congress making vote theft and SIIR their main issues. He said earlier the Election Commission must adhere to its ideals of independence and impartiality.
Pages:
[1]