ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം; ഒരാളുടെ കാൽ അറ്റുപോയി
/uploads/allimg/2025/12/2245392573479124443.jpgപത്തനംതിട്ട∙ വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ആണ് പുലർച്ചെ 2 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളുടെ കാൽ അറ്റുപോയി. ബസ് കാലിലേക്ക് വീണാണ് കാൽ അറ്റുപോയത്.
[*] Also Read മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ഭാര്യ, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും പൊള്ളലേറ്റു; ഇരുവർക്കും ദാരുണാന്ത്യം
49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 8 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വടശേരിക്കര – പമ്പ റോഡിൽ അപകടം തുടർക്കഥയാകുകയാണ്. ഈ മണ്ഡലകാലത്ത് മാത്രം നാലാമത്തെ ബസാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. English Summary:
Sabarimala Bus Accident: A bus carrying Sabarimala pilgrims from Andhra overturned in Vadasserikkara, Pathanamthitta, injuring eight devotees. The accident is the fourth of its kind on the Vadasserikkara-Pampa road this Mandala season.
Pages:
[1]