ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ, പൊലീസുകാരന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന
/uploads/allimg/2025/12/2235344176192567789.jpgശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വീരമൃത്യു. ഇന്നലെ വൈകിട്ട് മജൽട്ട ഗ്രാമത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിലാണ് ജമ്മു കശ്മീർ പൊലീസ് സേനാംഗം വീരമൃത്യം വരിച്ചത്. ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടേക്കെത്തിയത്. തുടർന്ന് ഭീകരർ സേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതേസമയം ഭീകരരിൽ ഒരാള്‍ക്കും സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ പരുക്കേറ്റിട്ടുണ്ട്.
[*] Also Read പാക് അധീന കശ്മീരിൽ നിർമാണ പ്രവർത്തനങ്ങളുമായി ലഷ്കറെ തയിബ; ഭീകരപ്രവർത്തനങ്ങൾക്കെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
വെടിവയ്പ്പ് അവസാനിച്ചെങ്കിലും, പ്രദേശത്ത് സുരക്ഷാ സേനയുടെ കർശനമായ നീരക്ഷണം തുടരുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരവാദികള്‍ രക്ഷപ്പെടാതിരിക്കാൻ എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നാണ് നിഗമനം. ജമ്മു കശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനമേഖലയിൽ തിരച്ചിലിനായി സുരക്ഷാ സേന ഇന്നലെ ഇവിടെ എത്തിയത്. ഭീകരർ വെടിവയ്പ്പ് നടത്തിയതോടെ സൈന്യവും മേഖലയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചത്. English Summary:
Udhampur Encounter : A Jammu and Kashmir policeman was martyred during a fierce encounter with terrorists in Udhampur\“s Majalta village. Security forces have cordoned off the area, suspecting a link to Jaish-e-Mohammed.
Pages:
[1]