ഒരു കോടിയുടെ ഇൻഷുറൻസ് തട്ടാൻ ‘സുകുമാര കുറുപ്പ് മോഡൽ’ കൊലപാതകം, കാറിലിട്ട് കത്തിച്ചത് സഞ്ചാരിയെ; കാമുകിക്ക് അയച്ച മെസേജ് കുടുക്കി
/uploads/allimg/2025/12/2518977722434923382.jpgമുംബൈ∙ താൻ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടാൻ പദ്ധതിയിട്ട യുവാവിനെ പിടികൂടി പൊലീസ്. ശനിയാഴ്ച മഹാരാഷ്ട്രയിലാണ് ‘സുകുമാര കുറുപ്പ് മോഡൽ’ കൊലപാതകം നടന്നത്. സംഭവത്തിൽ ലാത്തൂർ സ്വദേശി ഗണേഷ് ചവാനെ പൊലീസ് പിടികൂടി. താൻ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ ഗോവിന്ദ് യാദവ് എന്ന ഹിച്ച്ഹൈക്കറിനെയാണ് ഗണേഷ് ചവാൻ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയത്.
[*] Also Read ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മകൻ അറസ്റ്റിൽ
വീട് പണിയാൻ വേണ്ടി എടുത്ത വായ്പ തിരിച്ചടക്കാൻ വേണ്ടിയാണ് ഗണേഷ് ചവാൻ ക്രൂരകൃത്യം നടത്തിയത്. ഇതിനായി ഒരു കോടി രൂപയുടെ ഇൻഷുറൻസിൽ ചേർന്ന ശേഷം താനാണ് മരിച്ചതെന്ന് ഗണേഷ് ചവാൻ വരുത്തി തീർക്കുകയായിരുന്നു. ഇതിനായി ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔസയിൽ വച്ച് ഗോവിന്ദ് യാദവ് എന്ന ഹിച്ച്ഹൈക്കർക്ക് ഗണേഷ് ലിഫ്റ്റ് നൽകി. തുടർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഗോവിന്ദിനെ മാറ്റി വാഹനത്തിന് തീകൊളുത്തുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും താൻ മരിച്ചുവെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താനും വേണ്ടി, ഗണേഷ് തന്റെ ബ്രേസ്‌ലെറ്റ് ഗോവിന്ദിന്റെ മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചിരുന്നു.
[*] Also Read ബിഹാറിനൊരു ഭാവി മുഖ്യമന്ത്രി? മൂന്നാം തലമുറ അമരത്തേക്ക്; നിതിൻ നബീൻ പ്രവർത്തകരുടെ പ്രതിനിധിയെന്ന് ബിജെപി; പിന്നിൽ നഡ്ഡ!
മരിച്ചത് ഗണേഷ് ചവാനാണെന്ന് തന്നെയാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. ബന്ധുക്കൾക്ക് മൃതദേഹം കൈമാറുകയും ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്ന് ഭാര്യ വെളിപ്പെടുത്തിയത്. പിന്നാലെ ഈ സ്ത്രീയുമായി ഗണേഷ് മറ്റൊരു നമ്പറിൽ നിന്ന് ചാറ്റ് ചെയ്യുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ ഗണേഷ് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ സിന്ധുദുർഗിൽ വച്ച് ഗണേഷിനെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ഗണേഷിനെതിരെ പൊലീസ് കൊലപാതക കേസ് റജിസ്റ്റർ ചെയ്തു. കൃത്യത്തിൽ ഗണേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @citynewsamt എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Insurance fraud has been reported in Maharashtra, where a man faked his death to claim insurance money. The man murdered a hitchhiker and attempted to pass the body off as his own to collect on a life insurance policy to repay debt. Police investigations revealed the deception, leading to his arrest.
Pages:
[1]