‘ഒറ്റയാൾ പട്ടാളം, എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ സിപിഐ
/uploads/allimg/2025/12/979420079314779072.jpgതിരുവനന്തപുരം ∙ ഭരണത്തിന്റെ പോരായ്മകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു സിപിഐ. മുൻഗണനാ ക്രമങ്ങൾ പാളുന്നു; കൂട്ടായ ചർച്ചകൾ നടക്കുന്നില്ല. തിരുത്തൽ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങളുണ്ടായി. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല. ഒറ്റയാൾ പട്ടാളമായി മുഖ്യമന്ത്രി മാറുന്നോ എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. പ്രശ്നങ്ങൾ സിപിഎമ്മുമായി നേരിട്ട് ചർച്ച ചെയ്യാനും പരസ്യ വിവാദങ്ങളിൽനിന്നു വിട്ടു നിൽക്കാനുമാണ് സിപിഐ സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഉണ്ടായ ധാരണ.
[*] Also Read തദ്ദേശ തോൽവി: ഇടതുപാർട്ടികളിലെ ഭിന്നത പുറത്ത്; ഇന്ന് എൽഡിഎഫ് യോഗം
എതിർപ്രചാരണങ്ങളെ മറികടക്കാൻ പോന്ന സംഘടനാ ശേഷി നേരത്തേ സിപിഎമ്മിനും സിപിഐക്കും ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അക്കാര്യത്തിൽ കുറവു വന്നു. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണമെന്നാണ് തീരുമാനം. സിപിഎമ്മിന്റെ ശ്രദ്ധയിൽ ഇതു പെടുത്താനും തീരുമാനിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ യോഗങ്ങളിൽ രൂക്ഷ വിമർശനത്തിനു വിധേയമായി. മുൻഗണനാ ക്രമത്തിൽ മാറ്റം വേണമെന്ന് സിപിഐ നേരത്തേ ആവശ്യപ്പെട്ടെങ്കിലും അത് ഗൗരവത്തിലെടുത്തില്ല. ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, സിവിൽ സപ്ലൈസ്, കൃഷി എന്നിവയ്ക്കു മുൻഗണന നൽകണമെന്നാണ് പാർട്ടി നിലപാട്.
[*] Also Read മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം സർക്കാർ ഉപേക്ഷിച്ചെന്ന ചിന്ത എൽഡിഎഫിനെ അനുകൂലിക്കുന്നവരിൽ തന്നെ ഉണ്ടായി. ‘ശബരിമല’ ദോഷകരമായെന്ന വികാരമാണ് ഉണ്ടായത്. അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ പാർട്ടി നടപടി സിപിഎം സ്വീകരിക്കാത്തത് വിമർശന വിധേയമായി. ന്യൂനപക്ഷ ഏകീകരണം സംഭവിച്ചെന്നും ഇതിൽ കോൺഗ്രസിനെക്കാൾ വലിയ പങ്ക് ലീഗ് നിർവഹിച്ചെന്നും സിപിഐ വിലയിരുത്തി. ചെറുപ്പക്കാർ രാഷ്ട്രീയത്തിൽനിന്ന് അകലുന്നതും ഗൗരവത്തിലെടുക്കണം.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
പിഎം ശ്രീ വിവാദം തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചതായി സിപിഐ കാണുന്നില്ല. കൊല്ലം കോർപറേഷനിൽ ഭരണം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫിനെക്കാൾ വോട്ട് നേടിയത് എൽഡിഎഫാണെന്ന് അവിടെനിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. കൊല്ലത്ത് ഉൾപ്പെടെ എൽഡിഎഫ് വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും വിലയിരുത്തലുണ്ട്. തോൽവി പരിശോധിക്കാനായി ജില്ലാ കൗൺസിൽ യോഗങ്ങൾ ഉടൻ ചേരും. 29,30 തീയതികളിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം വിശദമായ അവലോകനം നടത്തും. English Summary:
CPI Criticizes PInarayi Vijayan: The CPI criticizes Kerala\“s CPM-led government and Chief Minister Pinarayi Vijayan, citing administrative failures and a \“one-man army\“ style after local body elections. The party seeks urgent corrections and internal discussions to address the shortcomings.
Pages:
[1]