ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ പോറ്റിയെ അനുവദിച്ചതെന്തിന്?; പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കാൻ എസ്ഐടി
/uploads/allimg/2025/12/5399264601513448988.jpgതിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കും. ദ്വാരപാലക ശിൽപങ്ങൾ 2024ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്ഐടി ചോദിച്ചറിയുക. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
[*] Also Read ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുരാരി ബാബുവും എസ്ഐടി കസ്റ്റഡിയിൽ; ഡി.സുധീഷ്കുമാറിന്റെ ജാമ്യഹർജി തള്ളി
സ്പോൺസറെന്ന നിലയിൽ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2024ൽ ബോർഡ് അനുവാദം നൽകിയിരുന്നു. തിളക്കം മങ്ങിയതിനാൽ പരിഹരിക്കാൻ ഗ്യാരന്റി ഉണ്ടായിരുന്നുവെന്നാണ് കാരണമായി പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരിട്ടു കൊണ്ടുപോയി സ്വർണം പൂശാൻ അനുമതി നൽകിയുള്ള തീരുമാനം പിന്നീട് ബോർഡ് തിരുത്തി.ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശി തിരിച്ചെത്തിച്ചെന്നും മതിയായ രേഖകളുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് പി.എസ്. പ്രശാന്തിന്റെ നിലപാട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാതന്ത്ര്യം നൽകിയുള്ള ഉദ്യോഗസ്ഥരുടെ ആദ്യ തീരുമാനവും പിന്നീടുണ്ടായ തിരുത്തൽ സാഹചര്യവും എസ്ഐടി വിശദമായി ചോദിച്ചറിയും. English Summary:
Sabarimala gold theft case: Sabarimala gold theft case focuses on the investigation of the alleged misappropriation of gold used for plating the dwara palaka idols. The Special Investigation Team (SIT) is set to question former Travancore Devaswom Board President P.S. Prasanth regarding the matter.
Pages:
[1]